ഓക്സിജൻ നൽകി : ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞ് ഗോവ ആരോഗ്യ മന്ത്രി

0
105

ഗോവയിലെ കോവിഡ് രോഗികൾക്കായി 20,000 ലിറ്റർ ദ്രാവക ഓക്സിജൻ എത്തിച്ചുനൽകിയ സംസ്ഥാന ആരോഗ്യ മന്ത്രി കെ കെ ശൈലജ ടീച്ചർക്ക് നന്ദി പറഞ്ഞ് ഗോവ ആരോഗ്യ മന്ത്രി വിശ്വജിത് പ്രതാപ്സിങ് റാണെ.

ഞങ്ങൾക്ക് ഓക്സിജൻ നൽകി സഹായിച്ചതിന് നന്ദി അർപ്പിക്കുന്നുവെന്നും. നിങ്ങൾ നൽകിയ സംഭാവനയ്ക്ക് ഗോവയിലെ ജനങ്ങൾ നന്ദിയുള്ളവരായിരിക്കുമെന്നും അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.