രാജ്യസഭാ തെരഞ്ഞെടുപ്പ്; എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

0
104

രാജ്യസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുമുന്നണി സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും. ഇടതുമുന്നണി സ്ഥാനാർത്ഥികളായ കൈരളി ടിവി എംഡി ജോൺ ബ്രിട്ടാസും എസ്എഫ്‌ഐ മുൻ അഖിലേന്ത്യാ പ്രസിഡന്റ് ഡോ.വി ശിവദാസനും ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും.

യുഡിഎഫ് സ്ഥാനാർഥി പി വി അബ്ദുൽവഹാബ് കഴിഞ്ഞ ദിവസം പത്രിക സമർപ്പിച്ചിരുന്നു.നാളെയാണ് രാജ്യസഭാ തെരഞ്ഞെടുപ്പ് പത്രികാ സമർപ്പണത്തിനുള്ള അവസാന തിയതി. ബുധനാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ പത്രികകൾ പിൻവലിക്കാം. മുപ്പതിനാണ് വോട്ടെടുപ്പ്.

നിയമസഭയിലെ അംഗബലം അനുസരിച്ച് ഇടതുമുന്നണിക്ക് രണ്ടും യുഡിഎഫിന് ഒന്നും സ്ഥാനാർത്ഥികളെ വിജയിപ്പിക്കാനാകും. മൂന്നിൽ കൂടുതൽ സ്ഥാനാർത്ഥികൾക്ക് പത്രിക സമർപ്പിക്കാനില്ലങ്കിൽ 23ന് തന്നെ ജോൺ ബ്രിട്ടാസ്, ഡോ. വി ശിവദാസൻ, പി വി അബ്ദുൽ വഹാബ് എന്നിവരെ തെരഞ്ഞെടുത്തതായി പ്രഖ്യാപിക്കും.