ഇ​ന്ത്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി ഹോ​ങ്കോം​ഗ്

0
69

ഇ​ന്ത്യ​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന വി​മാ​ന​ങ്ങ​ൾ​ താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തി ഹോ​ങ്കോം​ഗ്. ചൊ​വ്വാ​ഴ്ച മു​ത​ൽ മേ​യ് മൂ​ന്ന് വ​രെ​യാ​ണ് വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ർ​ത്തി​വ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ൽ കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഹോ​ങ്കോം​ഗി​ൻറെ ന​ട​പ​ടി.

ഇ​ന്ത്യ​യ്ക്കു പു​റ​മേ പാ​ക്കി​സ്ഥാ​നി​ലേ​ക്കും ഫി​ലി​പ്പി​യ​ൻ​സി​ലേ​ക്കു​മു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ളും ഹോ​ങ്കോം​ഗ് നി​ർ​ത്തി​വ​ച്ചു. ഈ ​മാ​സം വി​സ്താ​ര വി​മാ​ന​ങ്ങ​ളി​ൽ എ​ത്തി​യ 50 പേർക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ഹോ​ങ്കോം​ഗ് വി​മാ​ന സ​ർ​വീ​സു​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​നി​ച്ച​ത്.

നി​ല​വി​ൽ ഹോ​ങ്കോം​ഗി​ൽ എ​ത്തു​ന്ന​വ​ർക്ക് 72 മ​ണി​ക്കൂ​ർ മു​ൻ​പ് ന​ട​ത്തി​യ ആ​ർ​ടി​പി​സി​ആ​ർ നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​യി​രി​ക്ക​ണം.