തൃശ്ശൂർ പൂരം നടത്തിപ്പ് : നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ

0
109

തൃശ്ശൂർ പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനം നാളെ .ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ വീണ്ടും യോഗം ചേരും .

കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് പൂരം നടത്തിപ്പിന് തടസ്സമാകുമെന്ന് ദേവസ്വങ്ങൾ ഇന്ന് വീഡിയോ കോൺഫെറെൻസിലൂടെ ചേർന്ന യോഗത്തിൽ അഭിപ്രായപെട്ടു.

തുടർന്ന് ദേവസ്വങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ജില്ലാ ഭരണകൂടം ഉറപ്പുനൽകി .രണ്ട് ഡോസ് വാക്സിനേഷൻ എന്ന കാര്യത്തിൽ ഇളവ് വേണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു.

അതേസമയം കോവിഡിന്റെ പേരിൽ പൂരം അട്ടിമറിയ്ക്കാൻ ശ്രമം നടക്കുന്നതായി പാറമേക്കാവ് ദേവസ്വം സെക്രട്ടറി ആരോപിച്ചു.