ഹൈ​ദ​രാ​ബാ​ദി​നെ എ​റി​ഞ്ഞി​ട്ട് മും​ബൈ;13 റ​ൺ​സ് വി​ജ​യം

0
79

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ എ​റി​ഞ്ഞി​ട്ട് മും​ബൈ. ഹൈ​ദ​രാ​ബാ​ദി​നെ 13 റ​ൺ​സി​ന് മും​ബൈ ഇ​ന്ത്യ​ൻ​സ് പ​രാ​ജ​യ​പ്പെ​ടു​ത്തി. മും​ബൈ ഉ​യ​ർ​ത്തി​യ 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഹൈ​ദ​രാ​ബാ​ദ് 19.4 ഓ​വ​റി​ൽ 137 റ​ൺ​സി​ന് ഓ​ൾ​ഔ​ട്ട് ആ​യി.

ട്രെ​ൻ​ഡ് ബോ​ൾ​ട്ടും ബും​മ്ര​യും രാ​ഹു​ൽ ചാ​ഹ​റും ചേ​ർ​ന്നാ​ണ് ഹൈ​ദ​രാ​ബാ​ദി​ൻറെ വി​ജ​യം ത​ട​ഞ്ഞ​ത്. മ​ധ്യ ഓ​വ​റു​ക​ളി​ൽ ചാ​ഹ​ർ വ​രി​ഞ്ഞു​മു​റു​ക്കി​യ​പ്പോ​ൾ ബോ​ൾ​ട്ടും ബും​മ്ര​യും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ഹൈ​ദ​രാ​ബാ​ദി​നെ എ​റി​ഞ്ഞി​ട്ടു. ഹൈ​ദ​രാ​ബാ​ദി​ൻറെ അ​വ​സാ​ന ആ​റു വി​ക്ക​റ്റു​ക​ൾ എ​ട്ടു റ​ൺ​സ് എ​ടു​ക്കു​ന്ന​തി​നി​ടെ ന​ഷ്ട​മാ​യി.

ഓ​പ്പ​ണ​ർ​മാ​രാ​യ ഡേ​വി​ഡ് വാ​ർ​ണ​റും (36) ജോ​ണി ബെ​യ​ർ​സ്റ്റോ​യും (43) മാ​ത്ര​മാ​ണ് ഹൈ​ദ​രാ​ബാ​ദി​നാ​യി പൊ​രു​തി​യ​ത്. വി​ജ​യ​ശ​ങ്ക​ർ (28) പ്ര​തീ​ക്ഷ ന​ൽ​കി​യെ​ങ്കി​ലും അ​നാ​വ​ശ്യ ഷോ​ട്ട് ക​ളി​ച്ച് വി​ക്ക​റ്റ് വ​ലി​ച്ചെ​റി​ഞ്ഞു. ചാ​ഹ​ർ നാ​ല് ഓ​വ​റി​ൽ 19 റ​ൺ​സ് മാ​ത്രം വി​ട്ടു​ന​ൽ‌​കി മൂ​ന്ന് വി​ക്ക​റ്റ് വീ​ഴ്ത്തി. ബോ​ൾ​ട്ട് മൂ​ന്നും ബും​മ്ര ഒ​രു വി​ക്ക​റ്റും സ്വ​ന്ത​മാ​ക്കി.

ക്വി​ൻറ​ൻ ഡി ​കോ​ക് (40), രോ​ഹി​ത് ശ​ർ​മ (32), കീ​റ​ൻ പൊ​ള്ളാ​ർ​ഡ് (35) എ​ന്നി​വ​രു​ടെ മി​ക​വി​ലാ​ണ് മും​ബൈ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്. ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ ഡി ​കോ​ക്ക്- രോ​ഹി​ത് സ​ഖ്യം മി​ക​ച്ച തു​ട​ക്ക​മാ​ണ് മും​ബൈ​യ്ക്കു ന​ൽ​കി​യ​ത്. ഇ​രു​വ​രും ചേ​ർ​ന്ന് 55 റ​ൺ​സ് സ്കോ​ർ ചെ​യ്തു.