തൃ​ശൂ​ർ പൂ​ര​ത്തി​നു​ള്ള പ്ര​വേ​ശ​ന പാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ

0
82

തൃ​ശൂ​ർ പൂ​ര​ത്തി​നു​ള്ള പ്ര​വേ​ശ​ന പാ​സ് തി​ങ്ക​ളാ​ഴ്ച മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാം. കോ​വി​ഡ് ജാ​ഗ്ര​ത പോ​ർ​ട്ട​ലി​ൽ നി​ന്നും തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10 മു​ത​ൽ ഡൗ​ൺ​ലോ​ഡ് ചെ​യ്യാ​ൻ സാ​ധി​ക്കും.

തൃ​ശൂ​ർ ജി​ല്ല​യു​ടെ ഫെ​സ്റ്റി​വ​ൽ എ​ൻ​ട്രി ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​ൽ മൊ​ബൈ​ൽ ന​മ്പ​ർ, പേ​ര് തു​ട​ങ്ങി​യ വി​വ​ര​ങ്ങ​ൾ എ​ന്‍റ​ർ ചെ​യ്യ​ണം. തു​ട​ർ​ന്ന് ര​ജി​സ്റ്റ​ർ ചെ​യ്ത ഫോ​ൺ ന​മ്പ​റി​ലേ​ക്ക് ഒ​ടി​പി ല​ഭി​ക്കും.

പാ​സ് ല​ഭി​ക്കു​ന്ന​തി​ന് കോ​വി​ഡ് നി​ർ​ണ​യ​ത്തി​നു​ള്ള ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന ന​ട​ത്തി നെ​ഗ​റ്റീ​വ് സ​ർ​ട്ടി​ഫി​ക്ക​റ്റോ, ര​ണ്ട് ഡോ​സ് വാ​ക്സി​നേ​ഷ​ൻ എ​ടു​ത്ത​തി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റോ (ഏ​തെ​ങ്കി​ലും ഒ​ന്ന്) അ​പ്‌​ലോ​ഡ് ചെ​യ്യ​ണം. തു​ട​ർ​ന്ന് മൊ​ബൈ​ലി​ൽ ല​ഭി​ക്കു​ന്ന ലി​ങ്കി​ൽ നി​ന്ന് എ​ൻ​ട്രി പാ​സ് ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.