ദിനംപ്രതി വർധിച്ച് കോവിഡ് കേസുകൾ ; 24 മണിക്കൂറിനിടെ 2,17,353 രോഗികള്‍

0
93

പ്രതിദിന കണക്കില്‍ റെക്കോർഡിട്ട് ഇന്ത്യയിലെ കോവിഡ് കേസുകൾ. കഴിഞ്ഞ 24 മണിക്കൂറിനിടെ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്തത് 2,17,353 പുതിയ കോവിഡ് കേസുകൾ. 1,18,302 പേർ രോഗമുക്തരായി. 1,185 പേർ മരിക്കുകയും ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

രാജ്യത്ത് ഇതുവരെ 1,42,91,917 പേർക്കാണ് കോവിഡ് ബാധിച്ചിരിക്കുന്നത്. ഇതിൽ 1,25,47,866 പേർ രോഗമുക്തരായിട്ടുണ്ട്. നിലവിൽ 15,69,743 പേരാണ് ചികിൽസയിലുള്ളത്. ആകെ മരണസംഖ്യ 1,74,308 ആയി. ഇതുവരെ പരിശോധിച്ചത് 26,34,76,625 സാംപിളുകൾ ഇന്നലെ പരിശോധിച്ച 14,73,210 എണ്ണം ഉൾപ്പെടെയാണിതെന്ന് ഇന്ത്യൻ കൗൺസില്‍ ഫോർ മെഡിക്കൽ റിസര്‍ച്ച് (ഐസിഎംആർ) അറിയിച്ചു.

അതേസമയം, വിവിധ സംസ്ഥാനങ്ങളിലെ ആശുപത്രികളിൽ കിടക്കകളില്ലാത്തതും ഓക്സിജൻ, മരുന്നുകൾ, വാക്സീൻ ഡോസ് എന്നിവയ്ക്കുള്ള ക്ഷാമവും തുടരുകയാണ്. വൈറസ് ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്ന മഹാരാഷ്ട്രയിൽ 61,695 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 349 പേർ ഇവിടെ മരിക്കുകയും ചെയ്തു.