രാജ്യത്ത് 2 ലക്ഷം കടന്ന് രോഗികൾ ; 2,00,739 പേർക്ക് കോവിഡ് : 1,038 മരണം

0
100

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം 2 ലക്ഷം കടന്നു. അവസാന 24 മണിക്കൂറിൽ 2,00,739 പേർക്ക് രോഗം സ്ഥിരീകരിച്ചു. 1,038 പേരാണ് മരിച്ചത്. ഇതോടെ ആകെ 1,40,74,564 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 1,24,29,564 പേർ രോഗമുക്തരായി.

ഇന്നലെ 93,528 പേർ രോഗമുക്തരായി. 14,71,877 പേരാണ് സജീവ രോഗികൾ. ആകെ 1,73,123 പേർ മരിച്ചു. 11,44,93,238 പേർക്ക് വാക്സിനേഷൻ എടുത്തതായും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ഇന്നലെ വരെ 26,20,03,415 സാംപിളുകൾ പരിശോധിച്ചെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) അറിയിച്ചു. ഇന്നലെ മാത്രം 13,84,549 സാംപിളുകളാണ് പരിശോധിച്ചത്.