കൊവിഡ് ബാധയിലെ വർധന ; ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദർശനം വെട്ടിച്ചുരുക്കി

0
201

കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഇന്ത്യാ സന്ദർശന പരിപാടി വെട്ടിച്ചുരുക്കി. ഏപ്രിൽ 26നാണ് ബോറിസ് ജോൺസൻ ഇന്ത്യയിൽ എത്തുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും.

ഇന്ത്യ – യുകെ ഉഭയകക്ഷി ചർച്ചയും ഇന്ത്യൻ വ്യവസായികളുമായുള്ള കൂടിക്കാഴ്ചയുമാണ് പ്രധാന പരിപാടി. യൂറോപ്യൻ യൂണിയനിൽ നിന്ന് പുറത്തു വന്നതിനു ശേഷമുള്ള ബ്രിട്ടീഷ് പ്രധാന മന്ത്രിയുടെ ആദ്യ സന്ദർശനമാണിത്.