കൊവിഡ് തീവ്ര വ്യാപനം : തമിഴ്നാട് നിയന്ത്രണങ്ങൾ കർശനമാക്കി

0
190

കൊവിഡ് രണ്ടാം തരംഗത്തിന്റെ വ്യാപനം കൂടുന്ന സാഹചര്യത്തിൽ കേരളത്തിൽ നിന്നും തമിഴ് നാട്ടിലേക്കു പോകുന്ന യാത്രക്കാരെ കർശന പരിശോധനക്ക് വിധേയമാക്കുന്നു.

കളിയിക്കാവിള അതിർത്തി ചെക്‌പോസ്റ്റിൽഎത്തുന്ന വാഹനങ്ങൾ നിർത്തി ഈ പാസ്സ് പരിശോധിച്ച ശേഷമാണ് കടത്തിവിടുന്നത്.

ചെക്‌പോസ്റ്റിൽ കൊവിഡ് ടെസ്റ്റ്‌ ചെയ്ത സർട്ടിഫിക്കറ്റ് പരിശോധിച്ച ശേഷമേ വാഹനങ്ങള്‍ കടത്തിവിടുകയുള്ളൂ. കൊവിഡ് സർട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരെ അവിടെ ക്രമീകരിച്ചിട്ടുള്ള സ്വബ് കളക്ഷൻ സെന്ററിൽ സ്വബ് എടുത്ത ശേഷം കടത്തി വിടുകയാണ് ചെയ്യുന്നത്. ഇല്ലാത്തവരെ തിരികെ അയക്കുകയാണ്.