നിലവിലെ ജേതാക്കളായ ബയേൺ മ്യൂണിക്ക് ചാമ്പ്യൻസ് ലീഗിൽ നിന്ന് പുറത്ത്. നിര്‍ണായകമായ രണ്ടാംപാദ ക്വാര്‍ട്ടറില്‍ പിഎസ്ജിയോട് എതിരില്ലാത്ത ഒരു ഗോളിന്റെ ജയം ബയേൺ നേടി. ഇതോടെ ഇരുപാദങ്ങളിലുമായി 3-3നാണ് മത്സരം അവസാനിക്കുകയും എവേ ഗോളിന്റെ ആനുകൂല്യത്തിൽ പിഎസ്ജി സെമി ഉറപ്പിക്കുകയുമായിരുന്നു.
മറ്റൊരു മത്സരത്തിൽ പോർട്ടോയെ മറികടന്ന് ചെൽസി സെമിയിൽ കടന്നു. ക്വാർട്ടർ ഫൈനൽ രണ്ടാം പാദത്തിൽ ചെൽസിക്കെതിരെ എതിരില്ലാത്ത ഒരു ഗോളിന് പോർട്ടോ ജയിച്ചു. എന്നാൽ ആദ്യ പാദത്തിൽ 2-0ന്റെ ജയം നേടിയ ചെൽസി രണ്ട് പാദങ്ങളിലും കൂടി 2-1 എന്ന നിലയിൽ ജയിച്ചാണ് ചാമ്പ്യൻസ് ലീഗ് സെമി ഉറപ്പാക്കിയത്.
2014ന് ശേഷം ആദ്യമായാണ് ചെൽസി ചാമ്പ്യൻസ് ലീഗിന്റെ സെമി ഉറപ്പിക്കുന്നത്. വ്യാഴാഴ്ച നടക്കുന്ന ലിവർപൂൾ-റയൽ മാഡ്രിഡ് മത്സരത്തിലെ വിജയികളാവും സെമിയിൽ ചെൽസിയുടെ എതിരാളികൾ. ഡോർണ്ട്മുണ്ട്-മാഞ്ചസ്റ്റർ സിറ്റി മത്സരത്തിൽ വിജയികളെ പിഎസ്ജിയും നേരിടും.