സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണം നിലവിൽ വന്നു. ഇനി വരുന്ന രണ്ടാഴ്ചത്തേക്ക് കച്ചവടസ്ഥാപനങ്ങളും മാളുകളും രാത്രി ഒമ്പത് മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദ്ദേശം.
ഹോട്ടലുകളിൽ പകുതി സീറ്റിൽ മാത്രമായിരിക്കും പ്രവേശനം. പൊതുപരിപാടികളുടെ ദൈർഘ്യം കുറയ്ക്കും. ചടങ്ങുകളിൽ ഹാളിൽ നൂറുപേർക്ക് മാത്രമാകും പ്രവേശനം. പൊതുപരിപാടികളിൽ ഭക്ഷണവിതരണം പാടില്ലെന്നും ഉത്തരവിൽ പറയുന്നു.
സംസ്ഥാനത്തിന് അകത്തുള്ള യാത്രകൾക്കും സംസ്ഥാനാന്തര യാത്രകൾക്കും വിലക്കില്ല ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ബസുകളിൽ നിന്നുള്ള യാത്ര അനുവദിക്കില്ല. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വരുന്നവർക്ക് ജാഗ്രത പോർട്ടലിൽ രജിസ്ട്രേഷൻ നിർബന്ധമാക്കും.
ഇഫ്താർ സംഗമത്തിൽ അടക്കം മതപരമായ ചടങ്ങുകളിൽ ഒത്തുചേരൽ ഒഴിവാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ടെസ്റ്റ് പോസിറ്റിവിറ്റി കൂടിയ ജില്ലകളിൽ കളക്ടർമാർക്ക് 144 പ്രഖ്യാപിക്കാമെന്നും ഉത്തരവിലുണ്ട്.