സംസ്ഥാനത്ത് ഇന്നും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത ; മൂന്ന് ദിവസം തുടർന്നേക്കും

0
80

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ടയിടങ്ങളിൽ കാറ്റിനും ഇടിമിന്നലോടും കൂടിയ മഴയ്ക്കും സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. ഇന്നലെ മുതൽ നാല് ദിവസത്തേക്കാണ് അറിയിപ്പുള്ളത്. 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റു വീശാമെന്ന് കാലവസ്ഥ കേന്ദ്രം അറിയിച്ചു.

ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി പത്തുമണി വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യതയുള്ളതിനാൽ സുരക്ഷയ്ക്ക് മുൻകരുതലെടുക്കണം. മുന്നറിയിപ്പ് ശരിവെച്ച് ഇന്നലെ തിരുവനന്തപുരത്ത് മൂന്നു മണിയോടെ ശക്തമായ മഴയാണ് പെയ്തത്.

തലസ്ഥാനത്തിനൊപ്പം കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾക്കാണ് പ്രധാനമായും മുന്നറിയിപ്പ്. മലയോര മേഖലയിൽ കൂടുതൽ ജാഗ്രത വേണം. ഏപ്രിൽ 14 മുതൽ മലയോര ജില്ലകളായ വയനാട്, ഇടുക്കി, പാലക്കാട്, പത്തനംതിട്ട ജില്ലകളിൽ ശക്തമായ മഴ ലഭിക്കും.