രാജ്യസഭാ തെരഞ്ഞെടുപ്പ് മെയ് രണ്ടിനകം നടത്തണമെന്ന് ഹൈക്കോടതി

0
71

കേ​ര​ള​ത്തി​ലെ രാ​ജ്യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് നി​ല​വി​ലെ നി​യ​മ​സ​ഭ​യു​ടെ കാ​ലാ​വ​ധി​ക്കു​ള്ളി​ൽ ന​ട​ത്ത​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി. സി​പി​എ​മ്മും നി​യ​മ​സ​ഭാ സെ​ക്ര​ട്ട​റി​യും സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ ഇ​ട​ക്കാ​ല ഉ​ത്ത​ര​വ്.

നി​ല​വി​ല്‍ ഒ​ഴി​വു വ​രു​ന്ന മൂ​ന്ന് രാ​ജ്യ​സ​ഭാ സീ​റ്റു​ക​ളി​ലേ​ക്ക് മേ​യ് ര​ണ്ടി​ന​കം തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്താ​നാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. നി​ല​വി​ലു​ള്ള നി​യ​മ​സ​ഭാം​ഗ​ങ്ങ​ള്‍​ക്കാ​ണ് വോ​ട്ട​വ​കാ​ശ​മെ​ന്നും അ​വ​രാ​ണ് രാ​ജ്യ​സ​ഭാം​ഗ​ങ്ങ​ളെ തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​തെ​ന്നു​മാ​ണ് ഹൈ​ക്കോ​ട​തി വി​ധി​ച്ച​ത്.

ഈ മാസം 31 നകം നാമനിർദേശ പത്രിക സമർപ്പണം അടക്കം നടപടികൾ പൂർത്തിയാക്കി അടുത്ത മാസം 12 ന് തെരഞ്ഞെടുപ്പ് നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, മാർച്ച് 24ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ തെരഞ്ഞെടുപ്പ് മരവിപ്പിക്കുകയായിരുന്നു.