BREAKING : വിജിലൻസ് റെയ്ഡ്: കെ എം ഷാജിയുടെ വീട്ടില്‍ നിന്ന് അരക്കോടി രൂപയുടെ കള്ളപ്പണം പിടികൂടി

0
33

മുസ്ലിം ലീഗ് നേതാവും എംഎൽഎയുമായ കെ എം ഷാജിയുടെ കണ്ണൂരിലെ വീട്ടിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ അരക്കോടി രൂപയുടെ കള്ളപ്പണം കണ്ടെത്തി. രേഖകളില്ലാത്ത പണമാണ് പിടികൂടിയത്.

അനധികൃത സ്വത്ത് സമ്ബാദന കേസിൽ ഷാജിയുടെ കോഴിക്കോട്ടെയും കണ്ണൂരിലെയും വീട്ടിലാണ് വിജിലൻസ് റെയ്ഡ് നടക്കുന്നത്. വിജിലൻസ് എസ്.പി ശശിധരൻറെ നേതൃത്വത്തിലാണ് റെയ്ഡ് നടക്കുന്നത്.

അനധികൃതമായി ഒരു സ്വത്തും തൻറെ പേരിലില്ലെന്നും വിജിലൻസ് തന്നെ പിന്തുടരുന്നതിന് പിന്നിൽ മുഖ്യമന്ത്രിയാണെന്നും കെ.എം ഷാജി ആരോപിച്ചിരുന്നു. തൻറെ സ്വത്തുക്കൾ സംബന്ധിച്ച്‌ കൃത്യമായ വിവരങ്ങൾ കൈവശമുണ്ട്. അത് അന്വേഷണ വിധേയമാക്കാൻ തയ്യാറാണെന്നും ഷാജി വ്യക്തമാക്കി.

പക്ഷെ ഇതൊന്നും സത്യസന്ധമായ അന്വേഷണമല്ല. തന്നെ കുടുക്കാൻ വേണ്ടി നടക്കുന്ന അന്വേഷണമാണ്. അതിനു മുന്നിൽ മുട്ടുമടക്കി നിൽക്കാതെ നിയമപരമായി തന്നെ നേരിടുമെന്നും ഷാജി വ്യക്തമാക്കിയിരുന്നു.

പൊതുപ്രവർത്തകനായ അഡ്വ.എം.ആർ.ഹരീഷ് നൽകിയ പരാതിയെ തുടർന്നാണ് കെ.എം ഷാജിക്കെതിരെ വിജിലൻസിൻറെ സ്‌പെഷ്യൽ യൂണിറ്റ് അന്വേഷണം നടത്തിയത്. 2011 മുതൽ 2020 വരെയുള്ള കാലയളവിൽ കെ.എം ഷാജി അനധികൃതമായി സ്വത്ത് സമ്ബാദിച്ചിട്ടുണ്ടെന്നാണ് വിജിലൻസിൻറെ പ്രാഥമിക റിപ്പോർട്ട്.

അനധികൃത സ്വത്ത് സമ്പാദനത്തിൽ ഷാജിക്ക് എതിരെ വിജിലൻസ് പുതിയ കേസ് എടുത്തിരുന്നു . പുലർച്ചെ മുതലാണ് റെയ്ഡ് തുടങ്ങിയത്.അനധികൃത സ്വത്ത് സമ്പാദന കേസിലാണ് പരിശോധന നടത്തിയത്.