കോവിഡ് വ്യാപനം : നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങൾ

0
80

കോവിഡ്‌ വ്യാപനം തീവ്രമായതോടെ നിയന്ത്രണം കടുപ്പിച്ച് സംസ്ഥാനങ്ങൾ. ഏഴ്‌ സംസ്ഥാനത്തുനിന്നുള്ളവര്‍ക്ക് ഹിമാചൽപ്രദേശ്‌ ആർടിപിസിആർ നെഗറ്റീവ്‌ സർട്ടിഫിക്കറ്റ്‌ നിർബന്ധമാക്കി.

ഡൽഹി, പഞ്ചാബ്‌, മഹാരാഷ്ട്ര, ഗുജറാത്ത്‌, കർണാടക, യുപി, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവര്‍ 72 മണിക്കൂറിനുള്ളിലുള്ള പരിശോധനാഫലം ലഭ്യമാക്കണം. മംഗളൂരു നഗരമേഖലയിലും ഗുജറാത്തിൽ സൂറത്തിലെ ഗ്രാമീണമേഖലയിലും രാത്രി കർഫ്യൂ ഏർപ്പെടുത്തി.

ഗുജറാത്തിൽ 30 വരെ സ്‌കൂളുകൾ പൂർണമായി അടച്ചു. മഹാരാഷ്ട്ര, പഞ്ചാബ്‌, ഛത്തീസ്‌ഗഢ്‌ സംസ്ഥാനങ്ങളിൽ രോഗപ്രതിരോധ നടപടി പാളിയെന്ന്‌ കേന്ദ്രനിരീക്ഷകർ. മൂന്നിടത്തുമായി 50 ജില്ലയിൽ പരിശോധന നടത്തിയശേഷമാണ്‌ ഈ നിഗമനം.

പരിശോധനനിരക്കിലെ കുറവ്‌, കോവിഡ്‌ പരിചരണ കേന്ദ്രങ്ങളുടെ അപര്യാപ്‌തത, ആരോഗ്യപ്രവർത്തകരുടെ കുറവ്‌ എന്നിവയാണ്‌ പ്രധാന പ്രശ്‌നം.