കോവിഡ് വ്യാപനം: സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ

0
68

കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്ത് ക​ടു​ത്ത നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി. ചീ​ഫ്‌ സെ​ക്ര​ട്ട​റി​യു​ടെ കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

നി‌‌‌​യ​ന്ത്ര​ണ​ങ്ങ​ൾ

* പൊ​തു​പ​രി​പാ​ടി​ക​ൾ ര​ണ്ട് മ​ണി​ക്കൂ​ർ മാ​ത്രം. 200 പേ​രെ മാ​ത്ര​മേ പ​ങ്കെ​ടു​പ്പി​ക്കാ​ൻ പാ​ടു​ള്ളു.
* ഹോ​ട്ട​ലു​ക​ളും ക​ട​ക​ളും രാ​ത്രി ഒ​മ്പ​ത് വ​രെ മാ​ത്രം.
* പൊ​തു​പ​രി​പാ​ടി​ക്ക് സ​ദ്യ പാ​ടി​ല്ല. പാ​ക്ക​റ്റ് ഫു​ഡി​ന് മാ​ത്ര​മേ അ​നു​മ​തി ഉ​ണ്ടാ​യി​രി​ക്കൂ.
* ഹോ​ട്ട​ലു​ക​ളി​ൽ 50 ശ​ത​മാ​നം മാ​ത്രം പേ​ർ​ക്ക് മാ​ത്ര​മാ​യി​രി​ക്കും പ്ര​വേ​ശ​നാ​നു​മ​തി.
* രാത്രി ഒ​മ്പ​ത് മ​ണി​ക്ക് മു​ൻ​പ് ക​ട​ക​ൾ അ​ട​ക്കു​ക.
* മെ​ഗാ ഫെ​സി​വ​ൽ ഷോ​പ്പിം​ഗി​ന് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ്യാ​പ​നം തീ​വ്ര​മാ​കു​ന്ന​തി​നി​ടെ വാ​ർ​ഡ് ത​ല നി​രീ​ക്ഷ​ണം ക​ർ​ശ​ന​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. സ​മ്പൂ​ർ​ണ ലോ​ക്ഡൗ​ൺ നി​ല​വി​ൽ ആ​ലോ​ച​ന​യി​ലി​ല്ല. കൂ​ടു​ത​ൽ വാ​ക്സി​ൻ വേ​ണ​മെ​ന്ന് കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രി കെ ​കെ ശൈ​ല​ജ ക​ണ്ണൂ​രി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു.