Saturday
10 January 2026
20.8 C
Kerala
HomePoliticsമുല്ലപ്പള്ളിയുടെ ‘വോട്ട് മറിക്കൽ’ വെളിപ്പെടുത്തൽ പരാജയം മുൻകൂട്ടി കണ്ടുള്ള മുൻകൂർ ജാമ്യം: കോടിയേരി ബാലകൃഷ്ണൻ

മുല്ലപ്പള്ളിയുടെ ‘വോട്ട് മറിക്കൽ’ വെളിപ്പെടുത്തൽ പരാജയം മുൻകൂട്ടി കണ്ടുള്ള മുൻകൂർ ജാമ്യം: കോടിയേരി ബാലകൃഷ്ണൻ

കോൺഗ്രസ് വോട്ടുകൾ കച്ചവടം ചെയ്യപ്പെട്ടു എന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ വെളിപ്പെടുത്തൽ ഗൗരവം ഉള്ളതാണെന്ന് സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണൻ.ഇത് പരാജയം മുൻകൂട്ടി കണ്ടുള്ള മുൻകൂർ ജാമ്യം എടുക്കലാണെന്നും എൽ ഡി എഫിന് ഭരണം നേടില്ലെന്ന് പികെ കൃഷ്ണദാസ് പറഞ്ഞത് നടക്കാൻ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വട്ടിയൂർക്കാവിൽ പാർട്ടി വിരുദ്ധപ്രവർത്തനം നടന്നിട്ടുണ്ടോയെന്ന സംശയമാണ് എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. നിയമസഭാ തെരഞ്ഞെടുപ്പിൽ ഇടതു ജനാധിപത്യ മുന്നണി വൻ വിജയം നേടുമെന്നും ഭരണത്തിലേറാനുള്ള അംഗബലം മുന്നണിക്ക് ലഭിക്കുമെന്നും കോടിയേരി ബാലകൃഷ്ണൻ.

വോട്ടുകച്ചവടങ്ങൾ ഫലം കാണുകയില്ല. തുടർഭരണം ഉറപ്പാണ്. ഇടതുമുന്നണിക്ക് സർവേകൾ പ്രവചിച്ചതിനേക്കാൾ കൂടുതൽ സീറ്റുകൾ ലഭിക്കും. കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.വോട്ട് കച്ചവടം നടത്തിയാലും മുൻകൂട്ടി ജാഗ്രത പുലർത്തിയതിനാൽ പ്രതികൂലമായി ബാധിക്കില്ലെന്നും അദ്ദേഹം പരഞ്ഞു.

തിരുവനന്തപുരത്ത് എകെജി സെന്ററിന് മുന്നിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ലോക യുക്ത വിധിയിൽ നിയമപരമായ നടപടി സ്വീകരിക്കാൻ കെ ടി ജലീലിന് അവകാശം ഉണ്ട്. വിവരശേഖരണം നടത്താൻ ഏത് ഏജൻസിക്കും അവകാശം ഉണ്ട്.സർവ്വേകളേക്കാൾ മികച്ച ഭൂരിപക്ഷം എൽഡിഎഫിന് ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

RELATED ARTICLES

Most Popular

Recent Comments