സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ കെഎസ്ഇബി

0
34

സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന വ്യാജസന്ദേശത്തിനെതിരെ കെഎസ്ഇബി. വൈദ്യുതി ലൈനിനു സമീപമുള്ള മാങ്ങ, ചക്ക തുടങ്ങിയവ പറിക്കാൻ അടുത്തുള്ള കെഎസ്ഇബി ഓഫീസിലറിയിച്ചാൽ ലൈൻ ഓഫാക്കി നൽകും എന്നാണ് സന്ദേശം. എന്നാൽ ഇത് തീർത്തും വ്യാജപ്രചരണമാണെന്ന് കെഎസ്ഇബി അറിയിച്ചു.

അപേക്ഷ നൽകിയാൽ മരം മുറിക്കുന്നതിനായി വൈദ്യുതിലൈൻ ഓഫാക്കി നൽകാറുണ്ട്. എന്നാൽ ലൈൻ അഴിച്ചു മാറ്റി നല്കണമെങ്കിൽ നിശ്ചിത ഫീസ് അടയ്‌ക്കേണ്ടിവരും. ലോഹ തോട്ടി, ഏണി തുടങ്ങിയവ ഒരു കാരണവശാലും വൈദ്യുതി ലൈനിനു സമീപത്തേക്ക് കൊണ്ടുപോകരുതെന്നും കെഎസ്ഇബി വ്യക്തമാക്കി.