രാജ്യത്ത് കോവിഡ് കേസുകൾ വർധിക്കുന്നതിനിടെ വാക്സിൻ ക്ഷാമം അനുഭവപ്പെട്ടതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് മുഖ്യമന്ത്രിമാർ.
ആന്ധ്രപ്രദേശ്, പഞ്ചാബ്, രാജസ്ഥാൻ മുഖ്യമന്ത്രിമാരാണ് കത്തയച്ചത്. വാക്സിൻ ക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചത്.
രണ്ടാം വ്യാപനം അതിതീവ്ര ഘട്ടത്തിലേക്ക് നീങ്ങുമ്പോൾ ആവശ്യത്തിന് വാക്സിൻ കിട്ടാതെ പല സംസ്ഥാനങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. കോവിഡിനെ തുടർന്ന് സംസ്ഥാനങ്ങളിൽ വാക്സിൻ കേന്ദ്രങ്ങൾ അടച്ചുപൂട്ടുകയും ചെയ്തിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രിമാർ കത്തയച്ചത്.