സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിൻ ശേഖരം കുറയുന്നു, ഇനിയുള്ളത് നാല് ദിവസത്തേക്കുള്ള വാക്‌സിൻ മാത്രം

0
73

സംസ്ഥാനത്ത്‌ കോവിഡ്‌ വാക്സിൻ ശേഖരം പത്ത്‌ ലക്ഷത്തിന്‌ താഴേക്ക്‌. തിരുവനന്തപുരം അടക്കം വിവിധ ജില്ലകളിൽ ഇനി മൂന്നുമുതൽ നാല്‌ ദിവസം വിതരണം ചെയ്യാനുള്ള വാക്‌സിൻ മാത്രമാണുള്ളത്‌.

ഒരു ദിവസം മൂന്നു മുതൽ നാലു ലക്ഷം ഡോസ്‌ വാക്‌സിനാണ്‌ കേരളത്തിൽ നൽകുന്നത്‌. കേന്ദ്രസർക്കാർ കൂടുതൽ വാക്സിൻ അനുവദിക്കാത്ത പക്ഷം പ്രതിരോധത്തെ പ്രതികൂലമായി ബാധിക്കും. മാർച്ച്‌ 25നാണ്‌ അവസാനമായി സംസ്ഥാനത്ത്‌ വാക്സിൻ എത്തിയത്‌‌‌.