പതിനെട്ട് വയസ് കഴിഞ്ഞവർക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാമെന്ന് സുപ്രീംകോടതി, ബിജെപി നേതാവ് ഹർജി പിൻവലിച്ചു

0
84

പതിനെട്ട് വയസ് കഴിഞ്ഞ വ്യക്തിയ്ക്ക് അവർക്കിഷ്ടമുള്ള മതം പിന്തുടരാനുള്ള സ്വാതന്ത്യം തടയാൻ ഒരുകാരണവും കാണുന്നില്ലെന്ന് സുപ്രീംകോടതി. നിർബന്ധിത മതപരിവർത്തനം നിയന്ത്രിക്കാൻ നടപടി സ്വീകരിക്കണമെന്ന പൊതുതാൽപര്യ ഹർജി തള്ളിക്കൊണ്ട് സുപ്രീംകോടതി വ്യക്തമാക്കി.

മതപരിവർത്തനം, ദുർമന്ത്രവാദം എന്നിവ തടയണമെന്നാവശ്യപ്പാട്ട് സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് റോഹിംഗ്ടൺ നരിമാൻ തള്ളിയത്. ഇത് പൊതുതാൽപര്യ ഹർജിയല്ല പബ്ലിസിറ്റി ഇന്ററസ്റ്റ് ലിറ്റിഗേഷൻ'(പ്രശസ്തിക്കുവേണ്ടിയുള്ള ഹർജി) ആണെന്നും കോടതി വിമർശിച്ചു.

ബിജെപി നേതാവ് അശ്വനി ഉപാധ്യായാണ് ഹർജി നൽകിയത്. കോടതിയുടെ പരാമർശത്തോടെ അവർ ഹർജി പിൻവലിക്കുകയും ചെയ്തു.