സെയ്ലിംഗിൽ ടോക്കിയോ ഒളിമ്പിക്സിന് നാല് ഇന്ത്യൻ താരങ്ങൾ യോഗ്യത നേടി. വിഷ്ണു ശരവണൻ, ഗണപതി ചെങ്ങപ്പ, വരുൺ താക്കർ, നേത്ര കുമനൻ എന്നിവരാണ് ഏഷ്യൻ യോഗ്യതാ പോരാട്ടമായ മുസ്സാന ഓപ്പൺ ചാമ്പ്യൻഷിലെ പ്രകടനത്തോടെ ഒളിമ്പിക്സിന് യോഗ്യത നേടിയത്
ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ വനിതാ നാവികയെന്ന ബഹുമതിയും നേത്ര കുമനൻ സ്വന്തമാക്കി. ലേസർ റേഡിയൽ വിഭാഗത്തിലാണ് നേത്ര മത്സരിക്കുന്നത്. ബുധനാഴ്ചയാണ് നേത്ര യോഗ്യത നേടിയത്.
ലേസർ സ്റ്റാൻഡേർഡ് ക്ലാസ് വിഭാഗത്തിലാണ് ശരവണൻ വ്യാഴാഴ്ച ഒളിമ്പിക്സിന് യോഗ്യത നേടിയത്. ഗണപതി ചെങ്ങപ്പ, വരുൺ താക്കർ ജോഡി 49ഇആർ ക്ലാസ് വിഭാഗത്തിലാണ് മത്സരിക്കുന്നത്.