തൊഴിലിടങ്ങളിലും വാക്‌സിൻ ലഭ്യമാക്കാൻ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്

0
80

തൊഴിലിടങ്ങളിലും കൊവിഡ് വാക്‌സിൻ ലഭ്യമാക്കാൻ തീരുമാനം. ഈ മാസം 11 മുതലാണ് തൊഴിലിടങ്ങളിൽ വാക്‌സിൻ നൽകി തുടങ്ങുക. സംസ്ഥാനങ്ങളോടും, കേന്ദ്ര ഭരണ പ്രദേശത്തോടും ഇത് സംബന്ധിച്ച തയാറെടുപ്പുകൾ നടത്താൻ കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിട്ടു.

സ്വകാര്യ സ്ഥാപനങ്ങളിലും പൊതുമേഖലാ സ്ഥാപനങ്ങളിലും കൊവിഡ് വാക്‌സിൻ ലഭ്യമാക്കാനാണ് നിലവിലെ തീരുമാനം. കുറഞ്ഞത് നൂറ് പേരുള്ള ഇടങ്ങളിൽ വാക്‌സിൻ നൽകും. 45 വയസ്സിന് മുകളിലുള്ളവർക്കാണ് വാക്‌സിൻ നൽകുക,കൊവിഡിന്റെ രണ്ടാം തരംഗം കുട്ടികൾ അടക്കമുള്ള യുവാക്കളെ ബാധിക്കുന്നതായാണ് ആരോഗ്യ വിദഗ്ധരുടെ കണ്ടെത്തൽ.

എന്നാൽ എല്ലാവർക്കും നിലവിൽ വാക്‌സിൻ ലഭ്യമാക്കിയിട്ടില്ല. 45 വയസ്സിന് മുകളിലുള്ളവർക്കാണ് നിലവിൽ വാക്‌സിൻ വിതരണം ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ മാർഗനിർദേശ പ്രകാരമാണ് നിലവിൽ വാക്‌സിൻ വിതരണം പുരോഗമിക്കുന്നത്.