‘ഒരു കൊറോണ കേസു പോലും ഇല്ല’; അവകാശവാദവുമായി ഉത്തര കൊറിയ

0
29

 

കൊറോണ വൈറസിനെ പൂർണ്ണമായും അകറ്റി നിർത്തിയെന്ന അവകാശവാദവുമായി ഉത്തര കൊറിയ. ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ റിപ്പോർട്ടിലാണ് ഉത്തര കൊറിയ ഇത്തരത്തിലുള്ള അവകാശവാദം ഉന്നയിച്ചത്.

2020-ൽ നൽകിയ റിപ്പോർട്ടിൽ കൊവിഡ്-19 മഹാമാരി തങ്ങളുടെ രാജ്യത്തിന്റെ നിലനിൽപ്പിനെതിരായ വെല്ലുവിളിയായി കണക്കിലെടുത്ത് നടപടികൾ സ്വീകരിക്കുമെന്നാണ് ഉത്തര കൊറിയ അറിയിച്ചിരുന്നത്. ഇതിന്റെ ഭാഗമായി വിദേശ ടൂറിസ്റ്റുകൾക്ക്, മറ്റുരാജ്യങ്ങളിൽ നിന്നും നിർമിതരായ പുതിയ നയതന്ത്ര ഉദ്യോഗസ്ഥർ എന്നിവർക്ക് പൂർണ്ണമായ നിരോധനം ഏർപ്പെടുത്തി. 10,000 പേരെ ക്വാറന്റയിനിൽ പ്രവേശിപ്പിച്ചുവെന്നും റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

എന്നാൽ അതു കഴിഞ്ഞ് ഒരു വർഷത്തിന് ശേഷം ലോകാരോഗ്യ സംഘടനയ്ക്ക് നൽകിയ റിപ്പോർട്ടിൽ, ഇതുവരെ ഉത്തര കൊറിയയിൽ ഒരു കൊവിഡ് കേസുപോലും ഇല്ലന്നാണ് അവകാശപ്പെടുന്നത്. എന്നാൽ ചൈനയുമായി അതിർത്തി പങ്കിടുന്ന ഉത്തരകൊറിയയുടെ ഈ അവകാശവാദം വിശ്വസനീയമല്ലെന്നാണ് പാശ്ചാത്യ മാധ്യമങ്ങൾ പറയുന്നത്. സാമ്പത്തിക അതിജീവനത്തിന്റെ ഭാഗമായാണ് ഇത്തരം റിപ്പോർട്ടുകൾ എന്നാണ് ഇവർ പറയുന്നത്.

ഉത്തര കൊറിയൻ റിപ്പോർട്ട് പ്രകാരം ലോകാരോഗ്യ സംഘടനയിൽ നിന്നും ലഭിച്ച വിവരങ്ങൾ പ്രകാരം എ.പി റിപ്പോർട്ട് ചെയ്യുന്നത്, കൊവിഡ് പ്രതിസന്ധി ആരംഭിച്ചത് മുതൽ കഴിഞ്ഞ ഏപ്രിൽ 1 വരെ 23,121 കൊവിഡ് ടെസ്റ്റുകൾ ഉത്തരകൊറിയ നടത്തി. എന്നാൽ ഇവയെല്ലാം നെഗറ്റീവാണെന്നാണ് അവകാശവാദം.

എന്നാൽ എത്രപേർ ക്വാറന്റൈനിലുണ്ടെന്ന് തുടങ്ങിയ വിവരങ്ങൾ ലോകാരോഗ്യ സംഘടനയ്ക്ക് ഉത്തര കൊറിയ കൈമാറിയിട്ടില്ല. അതെ സമയം ഫെബ്രുവരിയിൽ ഉത്തര കൊറിയയ്ക്ക് യുഎൻ വാക്സിൻ പരിപാടിയുടെ ഭാഗമായി 19 ലക്ഷത്തിലധികം വാക്സിൻ ഡോസുകൾ നൽകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.