ആശങ്കയായി രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു

0
68

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു.കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ. വാക്‌സിൻ വിതരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ സംസ്ഥാന മുഖ്യ മന്ത്രിമാരുടെ യോഗം ഇന്ന് ചേരും.

മഹാരാഷ്ട്രയിൽ 59,907 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിരീകരിച്ചു.24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 322 മരണങ്ങളാണ് സ്ഥിരീകരിച്ചത്. മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം പതിനായിരത്തോളം കേസുകൾ സ്ഥിരീകരിച്ചു. 24 മണിക്കൂറിനിടെ ഉത്തർപ്രദേശിൽ 6023 പേർക്കും കർണാടകയിൽ 6976 പേർക്കും മധ്യപ്രദേശിൽ 4043 പേർക്കും പഞ്ചാബിൽ 2997 പേർക്കും ദില്ലിയിൽ 5506 പേർക്കും രോഗം സ്ഥിരീകരിച്ചു.

കോവിഡ് വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 9 കോടി ആകുമ്പോൾ ആന്ധ്രപ്രദേശ് മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിൽ വാക്സിൻ ക്ഷാമം രൂക്ഷമാകുന്നു .ഇക്കാര്യം കേന്ദ്രത്തെ അറിയിച്ചിട്ടുണ്ടെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ രാജ്യത്തെ വാക്സിൻ ക്ഷാമം ഇല്ലെന്നും,എല്ലാ സംസ്ഥാനങ്ങൾക്കും ആവശ്യത്തിന് വാക്സിൻ ഡോസുകൾ നൽകുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർദ്ധനൻ അറിയിച്ചു.

വാക്സിനേഷൻ നടപടികൾ വേഗത്തിലാക്കാൻ ഈ മാസം 11 മുതൽ തൊഴിലിടങ്ങളിലും വാക്സിൻ നൽകി തുടങ്ങാൻ , കേന്ദ്ര സർക്കാർ തീരുമാനിച്ചു. കുറഞ്ഞത് 100 പേരുള്ള തൊഴിലിടങ്ങളിൽ 45 വയസ്സിന് മുകളിലുള്ളവർക്ക് ആണ് വാക്സിൻ നൽകുക.

രോഗികളുടെ എണ്ണം ഉയരുന്ന പശ്ചാത്തലത്തിൽ കൂടുതൽ സംസ്ഥാനങ്ങൾ നിയന്ത്രണങ്ങൾ കടിപ്പിച്ചു.ബംഗളൂരു നഗരപരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു .
ജിം, നീന്തൽക്കുളം ,പാർട്ടി ഹോളുകൾ എന്നിവയുടെ പ്രവർത്തിന് വിലക്കേർപ്പെടുത്തി. മധ്യപ്രദേശിൽ ഈ മാസം 15 വരെ ബസ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ദില്ലിക്ക് പിന്നാലെ പഞ്ചാബും ഏപ്രിൽ 30 വരെ രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 9 മുതൽ രാവിലെ 5 വരെയാണ് കർഫ്യു.