കണ്ണൂരില്‍ ഇന്ന് സര്‍വ്വകക്ഷി സമാധാന യോഗം

0
85

കണ്ണൂരില്‍ ഇന്ന് കലക്ടര്‍ സര്‍വ്വകക്ഷി സമാധാന യോഗം വിളിച്ചു. രാവിലെ 11 മണിക്ക് കലക്ട്രേറ്റിലാണ് യോഗം. പാനൂരിലെ മുസ്ലീം ലീഗ് പ്രവര്‍ത്തകന്‍റെ കൊലപാതകത്തെ തുടര്‍ന്നുണ്ടായ ആക്രമമസംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് യോ​ഗം.

സി.പി.ഐ.എം. ഓഫീസുകള്‍ക്ക് നേരെയും കടകള്‍ക്ക് നേരെയും ആക്രമണമുണ്ടായി. സംഘര്‍ഷം ഇല്ലാതാക്കുന്നതിന് പോലീസ് കര്‍ശന ജാഗ്രത പാലിച്ചുവരുന്നു. കൂടുതല്‍ സേനാംഗങ്ങളെ പ്രദേശത്ത് നിയോഗിച്ചിട്ടുണ്ട്. അതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ കസ്റ്റഡിയിലെടുത്തതായി പേലീസ് അറിയിച്ചു