ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ട്, അതിനായി ഇടത് പ‌ക്ഷം അധികാരത്തില്‍ വരണം : കെ കെ ശൈലജ

0
130

ആരോഗ്യ മേഖലയില്‍ കേരളത്തിന് ഇനിയും ഏറെ നേട്ടങ്ങള്‍ കൈവരിക്കാനുണ്ടെന്ന് കെ കെ ശൈലജ ടീച്ചര്‍. അതിനായി കേരളത്തിലെ ജനങ്ങള്‍ വീണ്ടും ഇടത് പക്ഷത്തെ അധികാരത്തില്‍ എത്തിക്കുമെന്നാണ് പ്രതീക്ഷയെന്നും ശൈലജ ടീച്ചര്‍ പറഞ്ഞു.

മട്ടന്നൂര്‍ മണ്ഡലത്തിലും ഒപ്പം കേരളത്തില്‍ എല്ലായിടത്തും ഇടത് തരംഗമാണ് കാണുന്നതെന്നും നിശബ്ദ പ്രചാരണം തുടരുന്നതിനിടെ ശൈലജ ടീച്ചര്‍ വ്യക്തമാക്കി.