ഛത്തീസ്ഗഡിൽ സിആർപിഎഫ് ജവാൻ നക്സൽ തടങ്കലിൽ

0
30

ബിജാപൂർ – സുഖ്മ അതിർത്തിയിൽ ഒരു സിആർപിഎഫ് ജവാനെ നക്സലുകൾ തട്ടിക്കൊണ്ടുപോയി തടങ്കലിലാക്കിയെന്ന് സുരക്ഷാസേന. രാകേശ്വർ സിംഗ് മിൻഹാസിനെയാണ് തട്ടിക്കൊണ്ടുപോയത്.

ശനിയാഴ്ചയാണ് ബിജാപൂർ ജില്ലയിലെ ടരേം പ്രദേശത്ത് സിആർപിഎഫ്, ജില്ലാ റിസർവ്വ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് ഉദ്യോഗസ്ഥും മാവോയിസ്റ്റുകളും തമ്മിൽ എറ്റുമുട്ടലുണ്ടായത്.

മാവോവാദി സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവയ്പ് ഉണ്ടായത്. സംഭവത്തിൽ 22 സൈനികർ വീരമൃത്യു വരിച്ചു. മുപ്പതോളം പേർക്ക് പരിക്കേറ്റു. നിരവധി സൈനികരെ കാണാനില്ലെന്നാണ് സൂചന.