തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ സുധാകരന്‍

0
86

തലശ്ശേരിയില്‍ ബി ജെ പി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ സുധാകരന്‍. ആരുടെ വോട്ടും കോണ്‍ഗ്രസ് സ്വീകരിക്കുമെന്നും കെ.സുധാകരന്‍ വ്യക്തമാക്കി.

ഒരു സ്ഥാനാര്‍ത്ഥിക്ക് മുന്നില്‍ ആരുടെ വോട്ട് എന്നില്ല. ബി ജെ പി ക്കാര്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമെന്ന് പറഞ്ഞാല്‍ ഞങ്ങളെന്ത് ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.

തലശ്ശേരിയില്‍ ഷംസീറിനെ തോല്‍പിക്കലാണ് കോണ്‍ഗ്രസ് ലക്ഷ്യം. അതിനായി ഏത് വോട്ടും വാങ്ങുമെന്നും സുധാകരന്‍ വ്യക്തമാക്കി. കോ-ലീ-ബി സഖ്യം സജീവമാണെന്ന വാദത്തിന് ബലം നല്‍കുന്നതാണ് സുധാകരന്റെ വെളിപ്പെടുത്തല്‍.