24 മണിക്കൂറിനിടെ കൊറോണ ബാധിച്ച് മരിച്ചത് 222 പേര്‍ ; മഹാരാഷ്ട്രയില്‍ സ്ഥിതി വഷളാകുന്നു

0
71

രാജ്യത്ത് പ്രതിദിന കോവിഡ് കേസുകൾ കുതിച്ചുയരുന്നു. കഴി‍ഞ്ഞ 24 മണിക്കൂറിനിടെ 103558 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട്‌ ചെയ്തു.
52847 പേർ രോഗമുക്തരായപ്പോൾ 478 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ആറുമാസത്തിനിടെ രാജ്യത്തെ പ്രതിദിന രോഗ ബാധയാണ് ഇന്ന് രേഖപ്പെടുത്തിയത്.

ഇതോടെ ആക്റ്റീവ് കേസുകളുടെ എണ്ണം 7,41,830 ആയി. കോവിഡ്​ രോഗികളിൽ ഭൂരിപക്ഷവും മഹാരാഷ്​ട്ര, ഛത്തീസ്​ഗഢ്​, കർണാടക, പഞ്ചാബ്​, തമിഴ്​നാട്​, മധ്യപ്രദേശ്​ തുടങ്ങിയ സംസ്ഥാനങ്ങളിലാണ്​. 84.61 ശതമാനം കോവിഡ്​ രോഗികളും ഈ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്​.

മഹാരാഷ്ട്രയിൽ 57074 പേർക്ക് പുതുതായി കൊറോണരോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ മഹാരാഷ്ട്രയിൽ മാത്രം 222 മരണങ്ങളാണ് സ്ഥിരീകരിച്ചത് .മഹാരാഷ്ട്രയിലെ മുംബൈയിൽ മാത്രം പതിനൊന്നായിരത്തോളം കേസുകൾ സ്ഥിരീകരിച്ചു.

24 മണിക്കൂറിനിടെ കർണാടകയിൽ 4553 പേർക്കും തമിഴ്നാട്ടിൽ 3581 പേർക്കും പഞ്ചാബിൽ 3019 പേർക്കും ആന്ധ്രാ പ്രദേശിൽ 1730 പേർക്കും ചണ്ഡീ​ഗഡിൽ 5250 പേർക്കും ദില്ലിയിൽ 4033 പേർക്കും രോഗം സ്ഥിരീകരിച്ചു.