Friday
9 January 2026
27.8 C
Kerala
HomeKeralaBREAKING... നാമനിർദേശ പത്രികയിൽ തിരിമറി, ശോഭ സുരേന്ദ്രനെതിരെ പരാതി

BREAKING… നാമനിർദേശ പത്രികയിൽ തിരിമറി, ശോഭ സുരേന്ദ്രനെതിരെ പരാതി

കഴക്കൂട്ടം എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ശോഭാ സുരേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കടകംപള്ളി സ്വദേശിയായ സജിയാണ് ശോഭയ്‌ക്കെതിരെ പരാതി നല്‍കിയത്.തൃശ്ശൂര്‍ കൊടകര വില്ലേജില്‍ ശോഭ വാങ്ങിയ ഭൂമിയുടെ വില കുറച്ചാണ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിച്ചിട്ടുള്ളതെന്നാണ് പരാതിയില്‍ പറയുന്നു. ഇതിന്റെയടിസ്ഥാനത്തിൽ നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്ന് കാണിച്ചാണ് പരാതി നല്‍കിയത്. സ്ഥലം വാങ്ങിയത് 58,25,000 രൂപയ്ക്കാണെന്നും എന്നാല്‍ നോമിനേഷനൊപ്പം സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വസ്തുവിന്റെ വില രേഖപ്പെടുത്തിയിരിക്കന്നത് 20,00,000 രൂപ മാത്രമാണെന്നും പരാതിയില്‍ പറയുന്നു.

2020-21 വര്‍ഷത്തെ വരുമാനമായി രേഖപ്പെടുത്തിയിരിക്കുന്നത് 50,000 രൂപയാണ്. അതിനു മുന്നേയുള്ള വര്ഷങ്ങളിലെ വരുമാനത്തെക്കുറിച്ച് വ്യക്തമാക്കിയിട്ടില്ല. സ്ഥലം വാങ്ങിയ തുകയായ 58,25,000 രൂപയുടെ ഉറവിടം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

RELATED ARTICLES

Most Popular

Recent Comments