മുഖ്യമന്ത്രിയുടെ റോഡ്‌ഷോ – ചലച്ചിത്രപ്രവർത്തകരും സാംസ്‌കാരിക നായകരും അണിനിരക്കും

0
81

എൽഡിഎഫ് ധർമ്മടം നിയോജകമണ്ഡലം സ്ഥാനാർത്ഥി പിണറായി വിജയന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന്റെ ഭാഗമായി ഏപ്രിൽ 4ന് ഉച്ചയ്ക്ക് 2.30 മുതൽ 6.30 വരെ റോഡ് ഷോ സംഘടിപ്പിക്കുന്നു. ചലച്ചിത്രപ്രവർത്തകരായ പ്രകാശ് രാജ്, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ്, മധുപാൽ തുടങ്ങി കലാ-സാംസ്‌കാരികമേഖലയിലെ പ്രമുഖർ റോഡ്‌ഷോയിൽ സ്ഥാനാർത്ഥിയോടൊപ്പം പങ്കെടുക്കും.

പെരളശ്ശേരി അമ്പലം സ്‌റ്റോപ്പ്, മൂന്നാംപാലം, ചിറക്കുനി അബു ചാത്തുക്കുട്ടി സ്‌റ്റേഡിയം, മീത്തലെ പീടിക, മുഴപ്പിലങ്ങാട് മഠം, കുളംബസാർ, കാടാച്ചിറ, ആഡൂർ പാലം, ചാല, കോയ്യോട് മൊയാരം സ്മാരക വായനശാല, മൗവ്വഞ്ചേരി, കാവിന്മൂല, തട്ടാരി പാലം, ചാമ്പാട്, മമ്പറം, പിണറായി ടൗൺ എന്നീ സ്ഥലങ്ങളിലൂടെ റോഡ്‌ഷോ കടന്നുപോകും.

കോവിഡ് പ്രൊട്ടോക്കോളും ഇലക്ഷൻ കമ്മീഷൻ നിർദ്ദേശങ്ങളും പാലിച്ചുകൊണ്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്. ബൈക്കുകൾ പൂർണ്ണമായും ഒഴിവാക്കും.