ക്യാപിറ്റോള്‍ ആക്രമണം ; അക്രമിയെ വെടിവച്ച് കൊന്നു ; നടുക്കം രേഖപ്പെടുത്തി ബൈഡന്‍

0
72

ക്യാപിറ്റോള്‍ ഹൗസിന്‍റെ സുരക്ഷാ വലയത്തിലേക്ക് അജ്ഞാതന്‍ കാര്‍ ഓടിച്ച് കയറ്റി നടത്തിയ ആക്രമണത്തില്‍ നടുക്കം രേഖപ്പെടുത്തി അമേരിക്കന്‍ പ്രസിഡണ്ട് ജോ ബൈഡന്‍.ആക്രമണത്തില്‍ കൊല്ലപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥാന്‍റെ കുടുംബത്തിന്‍റെ ദുഃഖത്തിനൊപ്പം രാജ്യമൊന്നകെ ചേരുന്നു എന്നാണ് ബൈഡന്‍ പ്രതികരിച്ചത്.

ഇന്നലെയാണ് ക്യാപിറ്റോൾ മന്ദിരത്തിലേക്ക് കാർ ഇടിച്ചു കയറ്റിയും കത്തി വീശിയും അക്രമി ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്.വില്യം ഇവാൻ എന്ന പൊലീസുകാരനാണ് കൊല്ലപ്പെട്ടത്, മറ്റൊരു പൊലീസുകാരന് ഗുരുതരമായി പരിക്കേറ്റിട്ടും ഉണ്ട്. അക്രമിയെ പൊലീസ് വെടിവച്ചു വീഴ്ത്തി.

ആക്രമണത്തിന്റെ കാരണത്തെ വ്യക്തമായിട്ടില്ലെങ്കിലും ഭീകരാക്രമണം അല്ലെന്നാണ് പ്രാഥമിക സൂചന. ജനുവരിയിൽ മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് എതിരായ പ്രതിഷേധത്തിന് ഒടുവിൽ നടന്ന ക്യാപിറ്റോൾ കലാപത്തിൽ ഒരു പൊലീസുകാരനടക്കം 5 പേർ കൊല്ലപ്പെട്ടിരുന്നു.