തെരഞ്ഞെടുപ്പ് അട്ടിമറിക്കാനാണ് ശ്രമമെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കും: മുഖ്യമന്ത്രി

0
93

ത്രിപുരയിലെ അട്ടിമറി കേരളത്തിലും ആവര്‍ത്തിക്കുമെന്ന ബിജെപിയുടെ ഭീഷണി ഏറെ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

കേരളത്തിലെ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കാനാണ് സംഘപരിവാര്‍ ശ്രമമെങ്കില്‍ സംഘപരിവാര്‍ സ്വപ്നം കാണാത്ത തിരിച്ചടി കേരളം നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്‍റെ മനസ് മതേതരപക്ഷത്താണ്. വര്‍ഗീയതയെ അംഗീകരിക്കാന്‍ കേരളത്തിന് ക‍ഴിയില്ലെന്നും കോലീബി സഖ്യത്തെ കേരളം അറബിക്കടലില്‍ താ‍ഴ്ത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

വികസനം ചര്‍ച്ചചെയ്യാതെ ഇരട്ടവോട്ട് ചര്‍ച്ചചെയ്യാമെന്നാണ് പ്രതിപക്ഷത്തിന്‍റെ പ്രതീക്ഷ. വികസനവും ക്ഷേമവും ജനങ്ങളുടെ അവകാശമാണെന്നതാണ് എല്‍ഡിഎഫ് നയമെന്നും വികസനം ചര്‍ച്ചചെയ്യുന്നതില്‍ നിന്നും പ്രതിപക്ഷം ഒളിച്ചോടുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലുലക്ഷം പേരുകള്‍ പ്രസിദ്ധീകരിച്ച് പ്രതിപക്ഷം അവരെ കള്ളവോട്ടര്‍മാരാക്കിയെന്നും ലോകത്തിന് മുന്നില്‍ കേരളത്തെ അപകീര്‍ത്തിപ്പെടുത്തുന്നതാണ് പ്രതിപക്ഷ നേതാവിന്‍റെ ചെയ്തികളെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ വ്യജവോട്ടര്‍മാരുടെ നാടായി ചിത്രീകരിക്കുന്നു.

ബംഗ്ലാദേശ് വോട്ടര്‍മാര്‍ പട്ടികയില്‍ ഉള്‍പ്പെട്ടതായാണ് കേരള വിരുദ്ധ ശക്തികള്‍ നവമാധ്യമങ്ങള്‍ വ‍ഴിപ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.