കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഐഎന്‍എല്‍

0
145

കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനവുമായി ഐ എന്‍ എല്‍. കുഞ്ഞാലിക്കുട്ടിക്കും ലീഗിനും അധികാര മോഹമാണ്. ഒരു പാര്‍ലമെന്റേറിയന്‍ എന്ന രീതിയില്‍ കുഞ്ഞാലിക്കുട്ടി ഒന്നും ചെയ്തിട്ടില്ലെന്നും, കുഞ്ഞാലികുട്ടിക്ക് ദേശീയ കാഴ്ചപ്പാടില്ലെന്നും ഐ എന്‍ എല്‍ ദേശീയ പ്രസിഡന്റ് മുഹമ്മദ് സുലൈമാന്‍ കോഴിക്കോട് പറഞ്ഞു.

കേരളത്തില്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ ഫാസിസ്റ്റു ശക്തികള്‍ക്കെതിരായ പോരാട്ടമാണ് നടത്തുന്നതെന്ന് മുഹമ്മദ് സുലൈമാന്‍ പറഞ്ഞു. കേരളത്തില്‍ ബി ജെ പി ഒരു സീറ്റും നേടില്ല. ജനോപകാരപ്രദമായ കാര്യങ്ങളാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ കേരളത്തില്‍ ചെയ്യുന്നതെന്നും മുഹമ്മദ് സുലൈമാന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.