കടലാഴങ്ങളിൽ ചെങ്കൊടി നാട്ടി‌ മത്സ്യത്തൊഴിലാളി

0
88

കടലിന്റെ അടിത്തട്ടിലും ചെങ്കൊടി പാറിപ്പറക്കും. എൽഡിഎഫിന്‌ മത്സ്യത്തൊഴിലാളികളുടെ പിന്തുണ പ്രഖ്യാപിച്ച്‌ സ്കൂബാ ഡൈവറും മത്സ്യത്തൊഴിലാളിയുമായ കുരീപ്പുഴ സ്വദേശി ഷിബു ജോസഫ്‌ സേവ്യർ‌ വാടിയിൽ കടലിന്റെ അടിത്തട്ടിൽ ചെങ്കൊടി നാട്ടി‌.

‘ഉറപ്പാണ്‌ എൽഡിഎഫ്‌’ മുദ്രാവാക്യത്തിനൊപ്പം മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രമുള്ള ബോർഡും ചെങ്കൊടിക്കൊപ്പം 25 മീറ്ററോളം ആഴത്തിൽ സ്ഥാപിച്ചു. ദൃശ്യം ക്യാമറയിൽ പകർത്തി.

ആഴക്കടൽ മത്സ്യബന്ധനം കേരളത്തിലെ പാവപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു‌ മാത്രമെന്ന എൽഡിഎഫ്‌ സർക്കാരിന്റെ മത്സ്യനയവും പ്രകടനപത്രികയിലെ ഉറപ്പും വീണ്ടും ഓർമപ്പെടുത്താനാണ്‌ ‘അണ്ടർവാട്ടർ ഷോ’ നടത്തിയതെന്ന്‌ ഷിബു ജോസഫ്‌ സേവ്യർ പറഞ്ഞു.