കോവിഡ് ; പൂനെയില്‍ കനത്ത നിയന്ത്രണം

0
76

കോവിഡ് പശ്ചാത്തലത്തില്‍ മഹാരാഷ്ട്രയിലെ പൂനെയില്‍ കടുത്ത നിയന്ത്രണം. അടുത്ത ഒരാഴ്ചത്തേക്ക് ആരാധനാലയങ്ങള്‍, ഹോട്ടല്‍, ബാര്‍, റസ്റ്റോറന്റ്, എന്നിവ പൂര്‍ണമായും അടച്ചിടും.

നാളെ മുതല്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്ന് പൂനെ ഡിവിഷണല്‍ കമ്മീഷണര്‍ അറിയിച്ചു. രാത്രി 6 മണി മുതല്‍ രാവിലെ 6 മണി വരെയാണ് നിയന്ത്രണം.

ശവ സംസ്‌കാര ചടങ്ങുകളും വിവാഹ ചടങ്ങുകളും ഒഴികെയുള്ള പൊതു പരിപാടികള്‍ക്ക് വിലക്കേര്‍പ്പെടുത്തി. ശവ സംസ്‌കാര ചടങ്ങുകളില്‍ 20 പേര്‍ക്കും വിവാഹ ചടങ്ങുകളില്‍ 50 പേര്‍ക്കും മാത്രം പങ്കെടുക്കാന്‍ അനുമതി നല്‍കി.