ഇരട്ടവോട്ടിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തെ അപമാനിക്കുന്നു: മുഖ്യമന്ത്രി

0
221

ഇരട്ടവോട്ട് സംബന്ധിച്ച ആരോപണങ്ങളിൽ പ്രതിപക്ഷ നേതാവിനെ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിന്റെ വിവരശേഖരണം ശരിയായ മാർ​ഗത്തിലൂടെയാണോ എന്ന് പരിശോധിക്കണം.

ഒറ്റ ഇരട്ട വോട്ട് പോലും ഉണ്ടാകരുത്. ഇലക്ഷൻ കമ്മീഷൻ ഇതിന് ജാ​ഗ്രത പുലർത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരട്ടവോട്ടിന്റെ പേരിൽ സമൂഹമാധ്യമങ്ങളിലൂടെ കേരളത്തെ അപമാനിക്കുകയാണ് പ്രതിപക്ഷ നേതാവ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേരളം കേരളമായി തന്നെ നിൽക്കും. വികസനം ചർച്ച ചെയ്യാനില്ല; ഇരട്ട വോട്ട് ചർച്ച ചെയ്യാം എന്നാണ് യുഡിഎഫിന്റെ വാദം. വോട്ട് ചേർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്.

ഇരട്ടിപ്പുണ്ടെങ്കിൽ ഒഴിവാക്കപ്പെടണം എന്ന നിലപാടാണ് എല്ലാവർക്കും ഉള്ളത്. അപാകതകൾ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എൽഡിഎഫ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ പ്രാദേശിക തലത്തിൽ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവർ തന്നെയാണ്.

അതിനുപകരം പ്രതിപക്ഷ നേതാവ് മറ്റൊരു കാര്യമാണ് ചെയ്തു കാണുന്നത്. നാല് ലക്ഷത്തിലധികം പേരുകൾ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടർമാരായി ചിത്രീകരിച്ചിരിക്കുന്നു. ഒരേ പേരുള്ളവർ, സമാനമായ പേരുകൾ ഉള്ളവർ, ഇരട്ട സഹോദരങ്ങൾ ഇവരൊക്കെ അദ്ദേഹത്തിന്റെ കണ്ണിൽ കള്ള വോട്ടർമാരാണ്.

പല തരത്തിൽ ഇരട്ട വോട്ട് വരാറുണ്ട്. വിവാഹ ശേഷം ഭർത്താവിന്റെ നാട്ടിൽ വോട്ടു ചേർക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാൽ ആദ്യ ലിസ്റ്റിൽ ആ പേര് തുടർന്നാൽ ആ പെൺകുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെ? രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ. കമീഷനും കോടതിയും അത് വ്യക്തമാക്കിയിട്ടുമുണ്ട്.

ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല കാണുന്നത്. സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ട വോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്.

അദ്ദേഹത്തിന്റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിലും മറ്റും ദേശീയ തലത്തിൽ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് അരങ്ങേറുന്നത്. വലതുപക്ഷ വർഗ്ഗീയ ഹാൻഡിലുകൾ അതിൽ മത്സരിക്കുന്നു.

20 ലക്ഷം ബംഗ്ലാദേശികൾ കേരളത്തിലെ വോട്ടർ പട്ടികയിൽ ഇടം നേടിയെന്നാണ് അവർ ആക്ഷേപിച്ചത്.കേരളത്തെ ലോകത്തിനു മുമ്പിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നത്.

തെറ്റായ ആരോപണങ്ങൾ കേരളത്തിനെതിരെയുള്ള ആയുധങ്ങളായാണ് കേരള വിരുദ്ധ ശക്തികൾ ഉപയോഗിക്കുന്നത്.അദ്ദേഹം പങ്കുവെച്ച വിവരങ്ങളിലെ പൊരുത്തക്കേടുകൾ ഇതിനോടകം പലരും തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെയ്തികളിലെ നൈതികതയെയും സ്വകാര്യതാ ലംഘനത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.

നിയമവിധേയമായ മാർഗങ്ങളിലൂടെ തന്നെയാണോ ഈ വിവരങ്ങൾ ശേഖരിച്ചത് എന്നും, ഇത് പ്രോസസ് ചെയ്തു പ്രസിദ്ധീകരിച്ചത് നിയമ വിധേയമായിരുന്നോ എന്നും ഗൗരവമുള്ള സംശയം ഉയർന്നിട്ടുണ്ട്. കോവിഡ് ഭീഷണി രൂക്ഷമായി വരുന്ന ഘട്ടത്തിൽ, രോഗബാധയുടെ കൃത്യമായ കണക്കുകൾ വിശകലനം ചെയ്ത് പ്രതിരോധം ആസൂത്രണം ചെയ്യാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ ‘ഡാറ്റാ കച്ചവടം’ എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്.

അന്ന് ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ വിളിച്ചു പറഞ്ഞവർ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. ഇപ്പോൾ പൗരന്മാരുടെ സ്വകാര്യ വിവരം പുറത്ത് കൊണ്ടുവന്നു എന്ന് മാത്രമല്ല; ശരിയായി വിക്കുന്നവരെഅപകീർത്തിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരിക്കുന്നു.

രേഖകൾ പ്രസിദ്ധീകരിച്ചത് ഇന്ത്യയിൽ നിന്നല്ല എന്നും പറയുന്നു. കേരളത്തെ ലോകത്തിനു മുന്നിൽ വ്യാജ വോട്ടർമാരുടെ നാടാക്കി ചിത്രീകരിച്ചിരിക്കുന്നു. പരാജയ ഭീതി ഉണ്ടാകുമ്പോൾ ഇത്തരം കൃത്യങ്ങൾക്ക് പുറപ്പെടാമോ?

രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂർവ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടെ നാട്. അതിനു മേൽ ചെളിവാരിയെറിയാൻ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോ? ഒരു വോട്ടുപോലും ഇരട്ടിക്കാൻ പാടില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. തെരഞ്ഞെടുപ്പ് കമീഷൻ അക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

കോൺഗ്രസിന്റെയും ബിജെപിയുടെയും കേന്ദ്രസർക്കാരുകൾ കഴിഞ്ഞ മൂന്നു പതിറ്റാണ്ട് നടപ്പാക്കിയ സ്വകാര്യവൽകരണ, ഉദാരവൽകരണ നയങ്ങൾക്ക് ബദലായ കേരള മാതൃക സംരക്ഷിക്കണോ വേണ്ടയോ എന്നതാണ് ഈ തെരഞ്ഞെടുപ്പിലെ മുഖ്യ വിഷയം.

സംഘപരിവാർ വർഗീയതയുടെ വിഷപ്പുക പരക്കാത്ത സമൂഹം എന്ന നേട്ടമാണ് കേരളം നിലനിർത്തേണ്ടത്. ഇടതുപക്ഷത്തെ തോൽപ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയിൽ എത്താൻ മടിയില്ലാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും സാമൂഹ്യമൈത്രിയും സംരക്ഷിക്കാൻ കഴിയില്ല.

ഇന്ന് ദുഃഖ വെള്ളിയാഴ്ചയാണ്. മനുഷ്യരാശിക്ക് വേണ്ടി ജീവത്യാഗം ചെയ്ത യേശുക്രിസ്തുവിന്റെ സ്മരണ പുതുക്കുന്ന ദിവസമാണിത്. അശരണർക്കും രോഗികൾക്കും പീഡിതർക്കും ആശ്വാസത്തിന്റെ ലേപനം പുരട്ടുന്നതാണ് ആ ഓർമകൾ. കോവിഡും മറ്റു ദുരിതങ്ങളും വേട്ടയാടുന്ന മാനവരാശിക്ക് വേണ്ടി ഇടവേളകളില്ലാതെ പ്രവർത്തിക്കുന്നതിനുള്ള ഊർജം പകരുന്നതാകട്ടെ ആ ത്യാഗസ്മരണ.

രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണത്തിൽ വലിയ വർദ്ധനവാണുണ്ടായിരിക്കുന്നത്. ഒരു ദിവസം ഏറ്റവും കൂടുതൽ കോവിഡ് രോഗികൾ റിപ്പോർട്ട് ചെയ്യുന്ന രാജ്യമായി ഇന്ത്യ വീണ്ടും മാറിയിരിക്കുന്നു.
മറ്റു സംസ്ഥാനങ്ങളിൽ കോവിഡിന്റെ രണ്ടാം തരംഗം ആരംഭിച്ചതിനാലും, സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി രോഗികളുടെ എണ്ണത്തിൽ വലിയ കുറവ് കാണാത്തതിനാലും നമ്മൾ ശ്രദ്ധ കാട്ടേണ്ടതുണ്ട്. മാത്രമല്ല, നമ്മുടെ നാട്ടിൽ രോഗബാധിതരകാത്ത ആളുകൾ ധാരാളമുള്ളതിനാൽ രോഗവ്യാപനം ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണുതാനും.
അടുത്ത തരംഗം ആരംഭിക്കുന്നതിനു മുൻപ് പരമാവധി പേർക്ക് വാക്‌സിൻ നൽകാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വേഗത്തിൽ വാക്‌സിൻ വിതരണം ചെയ്യപ്പെടുന്നത് നമ്മുടെ സംസ്ഥാനത്താണ്. രോഗവ്യാപനം ഇനിയും കൂടുന്നതിനു മുൻപ് പരമാവധി ആളുകൾ വാക്‌സിൻ സ്വീകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.

ത്രിപുരയിൽ നടത്തിയ തെരഞ്ഞെടുപ്പ് അട്ടിമറി കേരളത്തിൽ ആവർത്തിക്കുമെന്ന ബിജെപി നേതൃത്വത്തിന്റെ പ്രഖ്യാപനം ഗൗരവമുള്ളതാണ്.
കേരളത്തിൽ ഒരു സീറ്റിൽ പോലും വിജയ സാധ്യത ഉറപ്പിക്കാൻ പറ്റാത്ത പാർടിയാണ് ബിജെപി.
എന്നിട്ടു പോലും ബിജെപിയുടെ പ്രധാന നേതാക്കൾ കേരളത്തിൽ തമ്പടിക്കുന്നതും ഭീഷണികൾ മുഴക്കുന്നതും എന്തുദ്ദേശ്യത്തിലാണ് എന്നത് കൗതുകകരമാണ്.
അട്ടിമറി നടത്തിക്കളയാം എന്ന് കരുതിയിട്ടാണ് ഈ പുറപ്പാടെങ്കിൽ സംഘപരിവാർ സ്വപ്‌നം കാണാത്ത തിരിച്ചടി ഈ തെരഞ്ഞെടുപ്പിൽ കേരളം അവർക്ക് നൽകും.
ആർഎസ്എസിന്റെ വർഗീയ നീക്കങ്ങൾക്ക് വളർന്നു പൊങ്ങാൻ പറ്റുന്ന ഇടമല്ല ഈ കേരളം. ഒരു വർഗീയതയെയും ജനങ്ങൾ പിന്തുണയ്ക്കില്ല എന്ന് ഈ തെരഞ്ഞെടുപ്പിൽ കേരളം പ്രഖ്യാപിക്കും.

ത്രിപുരയിൽ കോൺഗ്രസ്സിനെ അപ്പാടെ വിഴുങ്ങിയാണ് ബിജെപി തടിച്ചു ചീർത്തത്.
ഇവിടെ കോൺഗ്രസ്സും ലീഗുമായി ചേർന്ന് അത്തരം നീക്കങ്ങൾ നടത്തിയപ്പോൾ ജനങ്ങൾ ഇടതുപക്ഷത്തിനോടൊപ്പം നിന്ന ചരിത്രമാണുള്ളത്.
കോ ലീ ബി എന്ന പരസ്യ സഖ്യത്തെ നിലം തൊടീക്കാതെ നാടുകടത്തിയ കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് പുത്തൻ അവസരവാദ സഖ്യത്തിന്റെയും വ്യാമോഹങ്ങൾ അറബിക്കടലിലേക്ക് വലിച്ചെറിയും.

വികസന കാര്യങ്ങളിൽ കഴിഞ്ഞ അഞ്ചു വർഷത്തെ പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്യാൻ പ്രതിപക്ഷം തയ്യാറാവുന്നില്ല.
വികസനവും ക്ഷേമവും ജനങളുടെ അവകാശമാണ് എന്ന നിലപാടാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടേത്.
30,000 കോടിയോളം രൂപ ക്ഷേമ പെൻഷൻ ഇനത്തിൽ ജനങ്ങൾക്ക് നൽകി. 8830 കോടി രൂപ ലൈഫ് ഭവന പദ്ധതിക്ക് ചെലവഴിച്ചത് ഈ കാഴ്ചപ്പാടിന്റെ ഭാഗമായാണ്.
മൂവായിരം കോടിയിലധികം രൂപ സ്‌കൂളുകൾ ഹൈടെക്കാകാൻ വിനിയോഗിച്ചതും ഇതേ നിലപാട് മൂലമാണ്.
ആശുപത്രികളുടെ വളർച്ച, കാർഷിക രംഗത്തെ ഉൽപ്പാദന വർധനവ്, വിശപ്പ് രഹിത കേരളത്തിനായുള്ള ചുവടുവെപ്പ് തുടങ്ങി സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെ സ്പർശിക്കുന്ന ഒന്നായി നാടിന്റെ വികസനത്തെ മാറ്റാനായി എന്നതാണ് എൽഡിഎഫ് സർക്കാരിന്റെ അഭിമാനം.

ഇങ്ങനെ ഏതെങ്കിലും സ്ഥലത്ത് ബിജെപിക്ക് ചെയ്യാൻ കഴിഞ്ഞിട്ടുണ്ടോ. കോൺഗ്രസ്സ് ഭരിക്കുന്ന ഏതെങ്കിലും സംസ്ഥാനത്ത് ഈ കാഴ്ചപ്പാട് കാണാനാകുമോ?

കേരളം കേരളമായി തന്നെ നിൽക്കും. വികസനം ചർച്ച ചെയ്യാനില്ല; ഇരട്ട വോട്ട് ചർച്ച ചെയ്യാം എന്നാണ് യുഡിഎഫിന്റെ വാദം.
വോട്ട് ചേർക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷനാണ് ചെയ്യേണ്ടത്. അതിനുള്ള ഭരണഘടനാപരമായ അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനാണുള്ളത്. ഇരട്ടിപ്പുണ്ടെങ്കിൽ ഒഴിവാക്കപ്പെടണം എന്ന നിലപാടാണ് എല്ലാവർക്കും ഉള്ളത്. അപാകതകൾ കണ്ടെത്തി തിരുത്തണം എന്ന നിലപാട് എൽഡിഎഫ് ആവർത്തിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ഞങ്ങൾ പ്രാദേശിക തലത്തിൽ അതിന് ശ്രമിക്കുന്നുമുണ്ട്. യുഡിഎഫ് ആ സാധ്യത വിനിയോഗിച്ചിട്ടുണ്ടോ എന്ന് പറയേണ്ടത് അവർ തന്നെയാണ്.

അതിനുപകരം പ്രതിപക്ഷ നേതാവ് മറ്റൊരു കാര്യമാണ് ചെയ്തു കാണുന്നത്.
നാല് ലക്ഷത്തിലധികം പേരുകൾ പ്രസിദ്ധീകരിച്ച് അവരെ കള്ള വോട്ടർമാരായി ചിത്രീകരിച്ചിരിക്കുന്നു.
ഒരേ പേരുള്ളവർ, സമാനമായ പേരുകൾ ഉള്ളവർ, ഇരട്ട സഹോദരങ്ങൾ ഇവരൊക്കെ അദ്ദേഹത്തിന്റെ കണ്ണിൽ കള്ള വോട്ടർമാരാണ്. പല തരത്തിൽ ഇരട്ട വോട്ട് വരാറുണ്ട്. വിവാഹ ശേഷം ഭർത്താവിന്റെ നാട്ടിൽ വോട്ടു ചേർക്കുന്നവരുണ്ട്. സാങ്കേതിക കാരണങ്ങളാൽ ആദ്യ ലിസ്റ്റിൽ ആ പേര് തുടർന്നാൽ ആ പെൺകുട്ടി വ്യാജ വോട്ടറാകുന്നതെങ്ങനെ? രണ്ടു സ്ഥലത്ത് വോട്ടു ചെയ്യാതെ നോക്കുകയാണ് വേണ്ടത്. അതിനാണ് തെരഞ്ഞെടുപ്പ് കമീഷൻ. കമീഷനും കോടതിയും അത് വ്യക്തമാക്കിയിട്ടുമുണ്ട്.
ഇവിടെ പ്രതിപക്ഷ നേതാവ് അതൊന്നുമല്ല കാണുന്നത്. സ്വന്തം വീട്ടിലെ ഇരട്ട വോട്ടു പോലും അദ്ദേഹം കണ്ടില്ല. പകരം കേരളത്തിലാകെ ഇരട്ട വോട്ടാണ് എന്ന പ്രഖ്യാപനമാണ് നടത്തിയത്.

അദ്ദേഹത്തിന്റെ ആരോപണത്തെ തുടർന്ന് ട്വിറ്ററിലും മറ്റും ദേശീയ തലത്തിൽ തന്നെ കേരളത്തിനെതിരെ വലിയ അപവാദ പ്രചരണങ്ങളാണ് അരങ്ങേറുന്നത്. വലതുപക്ഷ വർഗ്ഗീയ ഹാൻഡിലുകൾ അതിൽ മത്സരിക്കുന്നു. 20 ലക്ഷം ബംഗ്ലാദേശികൾ കേരളത്തിലെ വോട്ടർ പട്ടികയിൽ ഇടം നേടിയെന്നാണ് അവർ ആക്ഷേപിച്ചത്.
കേരളത്തെ ലോകത്തിനു മുമ്പിൽ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾക്കാണ് പ്രതിപക്ഷ നേതാവ് നേതൃത്വം നൽകുന്നത്.

തെറ്റായ ആരോപണങ്ങൾ കേരളത്തിനെതിരെയുള്ള ആയുധങ്ങളായാണ് കേരള വിരുദ്ധ ശക്തികൾ ഉപയോഗിക്കുന്നത്.
അദ്ദേഹം പങ്കുവെച്ച വിവരങ്ങളിലെ പൊരുത്തക്കേടുകൾ ഇതിനോടകം പലരും തെളിയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ ചെയ്തികളിലെ നൈതികതയെയും സ്വകാര്യതാ ലംഘനത്തെയും ചോദ്യം ചെയ്തുകൊണ്ടും നിരവധി ആളുകൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്.
നിയമവിധേയമായ മാർഗങ്ങളിലൂടെ തന്നെയാണോ ഈ വിവരങ്ങൾ ശേഖരിച്ചത് എന്നും, ഇത് പ്രോസസ് ചെയ്തു പ്രസിദ്ധീകരിച്ചത് നിയമ വിധേയമായിരുന്നോ എന്നും ഗൗരവമുള്ള സംശയം ഉയർന്നിട്ടുണ്ട്.

കോവിഡ് ഭീഷണി രൂക്ഷമായി വരുന്ന ഘട്ടത്തിൽ, രോഗബാധയുടെ കൃത്യമായ കണക്കുകൾ വിശകലനം ചെയ്ത് പ്രതിരോധം ആസൂത്രണം ചെയ്യാൻ സർക്കാർ നടത്തിയ ശ്രമങ്ങളെ ‘ഡാറ്റാ കച്ചവടം’ എന്നാണ് പ്രതിപക്ഷ നേതാവ് ആക്ഷേപിച്ചത്. അന്ന് ഡാറ്റാ സുരക്ഷിതത്വം, സ്വകാര്യത എന്നൊക്കെ വിളിച്ചു പറഞ്ഞവർ അദ്ദേഹത്തിന്റെ ചുറ്റുമുണ്ട്. ഇപ്പോൾ പൗരന്മാരുടെ സ്വകാര്യ വിവരം പുറത്ത് കൊണ്ടുവന്നു എന്ന് മാത്രമല്ല; ശരിയായി ജീവിക്കുന്നവരെ അപകീർത്തിപ്പെടുത്തുന്ന സ്ഥിതിയുമുണ്ടായിരിക്കുന്നു. രേഖകൾ പ്രസിദ്ധീകരിച്ചത് ഇന്ത്യയിൽ നിന്നല്ല എന്നും പറയുന്നു.

കേരളത്തെ ലോകത്തിനു മുന്നിൽ വ്യാജ വോട്ടർമാരുടെ നാടാക്കി ചിത്രീകരിച്ചിരിക്കുന്നു.
പരാജയ ഭീതി ഉണ്ടാകുമ്പോൾ ഇത്തരം കൃത്യങ്ങൾക്ക് പുറപ്പെടാമോ?

രാജ്യത്ത് ഏറ്റവും സ്വതന്ത്രവും നീതിപൂർവ്വകവുമായി തെരഞ്ഞെടുപ്പ് നടക്കുന്ന ഇടങ്ങളിലൊന്നാണ് നമ്മുടെ നാട്. അതിനു മേൽ ചെളിവാരിയെറിയാൻ പ്രതിപക്ഷ നേതാവ് തന്നെ പുറപ്പെടാമോ?
ഒരു വോട്ടുപോലും ഇരട്ടിക്കാൻ പാടില്ല എന്നതാണ് ഞങ്ങളുടെ നിലപാട്. തെരഞ്ഞെടുപ്പ് കമീഷൻ അക്കാര്യത്തിൽ ജാഗ്രത പുലർത്തണം.

മലയാളിയുടെ അന്തസ് ലോകത്തിൽ ഉയർന്നു നിന്ന കാലമായിരുന്നു കഴിഞ്ഞ അഞ്ചു വർഷം. അത് തല്ലിക്കെടുത്താനുള്ള വലതുപക്ഷ ശ്രമങ്ങളെ കേരളീയസമൂഹം തള്ളിക്കളയുന്നതാകും ഈ തെരഞ്ഞെടുപ്പ് ഫലം.