എം ടി രമേശിന്‌ പിന്നാലെ പി കെ കൃഷ്‌ണദാസിനും ഇരട്ടവോട്ട് ‌; മിണ്ടാട്ടമില്ലാതെ ബിജെപി

0
107

ഇരട്ടവോട്ടിൽ കോൺഗ്രസിന്‌ പിന്നാലെ ബിജെപിയും കുരുങ്ങുന്നു. ബിജെപി ദേശീയ നിർവാഹക സമിതി അംഗവും കാട്ടാക്കടയിലെ സ്ഥാനാർഥിയുമായ പി കെ കൃഷ്‌ണദാസിനും ഇരട്ട‌ വോട്ട്‌ കണ്ടെത്തി.

കാട്ടാക്കടയിലും തലശേരിയിലുമാണ്‌ വോട്ട്‌. നേരത്തെ കോഴിക്കോട്‌ നോർത്തിലെ എൻഡിഎ സ്ഥാനാർഥി എം ടി രമേശിനും ഇരട്ടവോട്ട്‌ കണ്ടെത്തിതിരുന്നു.

കാട്ടാക്കടയിൽ 64–-ാം ബൂത്തിൽ 793–-മത്‌ വോട്ടറാണ്‌ പി കെ കൃഷ്‌ണദാസ്‌. വീട്ടുനമ്പർ 700 എ, കൈരളി എന്നാണ്‌ വിലാസം. തലശേരി മണ്ഡലത്തിൽ 79–-ാം നമ്പർ ബൂത്തിൽ 322–-മതായി ചേർത്തിട്ടുള്ള വോട്ടിന്‌ 40/65, നന്ദനം എന്ന വീട്ടുപേരാണ്‌ നൽകിയിട്ടുള്ളത്‌. രണ്ടിടത്തും രക്ഷകർത്താവിന്റെ സ്ഥാനത്ത്‌ അമ്മ പത്മിനിയുടെ പേരുണ്ട്‌. 57 വയസും രേഖപ്പെടുത്തി.