രമേശ് ചെന്നിത്തലയുടെ ഇരട്ടവോട്ട് പട്ടികയിൽ ഇരട്ടകളും,പരാതിയുമായി സഹോദരങ്ങൾ

0
136

ഇരട്ട വോട്ട് വിവാദത്തിൽ രമേശ് ചെന്നിത്തല പുറത്തിറക്കിയ പട്ടികയിൽ ഇരട്ടകളും. ഒറ്റപ്പാലം മണ്ഡലത്തിലെ ബൂത്ത് 135 ൽ വോട്ടുള്ള ഇരട്ട സഹോദരങ്ങളായ അരുണിന്റെയും വരുണിന്റെയും പേരുകളാണ് ഇരട്ടവോട്ടെന്നു വ്യക്തമാക്കി ചെന്നിത്തല പ്രസിദ്ധപ്പെടുത്തിയത്.ഇരുവരും നിയമനടപടിയുടെ ഭാഗമായി പാലക്കാട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകി.

ഇരട്ട വോട്ട് വിവാദത്തിൽ വോട്ടർമാരുടെ പൂർണവിവരങ്ങൾ ശേഖരിച്ചു http://www.operationtwins.comഎന്ന വെബ്‌സൈറ്റിലൂടെ പുറത്തുവിട്ട പ്രതിപക്ഷ നേതാവ് ചെന്നിത്തലയുടെ നടപടി തെരഞ്ഞെടുപ്പ് കമ്മിഷൻ പോളിസി ലംഘനമെന്ന് വ്യക്തമായിരുന്നു.

രാജ്യത്ത് ഒരു വ്യക്തിയുടെ സ്വാകാര്യ വിവരങ്ങൾ ആ വ്യക്തിയുടെ അനുവാദമില്ലാതെ ഒരിടത്തും പ്രസിദ്ധപ്പെടുത്താൻ അനുവാദമില്ല എന്നതിനെയും ചെന്നിത്തല മറികടന്നു. കൂടാതെ ഇരട്ടകളായുള്ള സഹോദരി -സഹോദരന്മാരുടെ പേരുകൾ കള്ളവോട്ട് എന്ന പേരിൽ പബ്ലിഷ് ചെയ്ത് അവരെ സമൂഹത്തിൽ അപമാനിക്കുന്ന നടപടിയാണ് ചെന്നിത്തല സ്വീകരിച്ചത്.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമുള്ള സംസ്ഥാനത്തെ ഓരോ വോട്ടർമാരുടെയും വിവരങ്ങളാണ് യാതൊരു അനുവാദവുമില്ലാതെ ചെന്നിത്തല പരസ്യപ്പെടുത്തിയിരിക്കുന്നത്. ഒരു രാജ്യത്തിൻറെ തെരഞ്ഞെടുപ്പ് സംവിധാനത്തെ അട്ടിമറിക്കാൻ കഴിയുന്ന സാഹചര്യമായാണ് രാഷ്ട്രീയ മുതലെടുപ്പിന് പേരിൽ ചെന്നിത്തല സൃഷ്ടിച്ചിരിക്കുന്നത്.