Wednesday
4 October 2023
28.8 C
Kerala
HomeKeralaഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും...

ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ ?- മുഖ്യമന്ത്രി

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുമ്പോഴും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ? എന്ന് പ്രതിപക്ഷത്തോട് ചോദ്യവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.

കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന – സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി, കൃത്യമായ വസ്തുതകള്‍ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ? എന്നും മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ ചോദിച്ചു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം

തെരഞ്ഞെടുപ്പ് പ്രചരണം അവസാന ഘട്ടത്തിലെത്തി നില്‍ക്കുകയാണ്. ഇനിയെങ്കിലും വര്‍ഗീയതയും വ്യക്തിഹത്യയും നുണപ്രചരണങ്ങളും മാറ്റി നിര്‍ത്തി നാടിന്റെ വികസനവും ക്ഷേമവും ചര്‍ച്ച ചെയ്യാന്‍ യുഡിഎഫും ബിജെപിയും തയ്യാറാകുമോ? കഴിഞ്ഞ 5 വര്‍ഷത്തെ എല്‍ഡിഎഫ് സര്‍ക്കാരും അതിനു തൊട്ടു മുന്‍പുള്ള യുഡിഎഫ് സര്‍ക്കാരും നടത്തിയ വികസന – സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ കണക്കുകള്‍ നിരത്തി, കൃത്യമായ വസ്തുതകള്‍ മുന്നോട്ടു വച്ച് താരതമ്യം ചെയ്യാനുള്ള ധൈര്യം യുഡിഎഫിനുണ്ടോ? ജനാധിപത്യ സംവിധാനത്തിനകത്ത് ജനങ്ങളോട് കാണിക്കേണ്ട ഉത്തരവാദിത്വം നിറവേറ്റാന്‍ ഈ വെല്ലുവിളി ഏറ്റെടുക്കുമോ?

RELATED ARTICLES

Most Popular

Recent Comments