സംവിധായകനും തിരക്കഥാകൃത്തുമായ ടി എസ് മോഹനൻ അന്തരിച്ചു

0
164

ആദ്യകാല ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ ടി എസ് മോഹനന്‍(72) അന്തരിച്ചു.എറണാകുളത്തെ വീട്ടില്‍ ആയിരുന്നു അന്ത്യം. 1979 ല്‍ പുറത്തിറങ്ങിയ ലില്ലിപ്പൂക്കള്‍ ആയിരുന്നു ആദ്യ ചിത്രം.തുടര്‍ന്ന് വിധിച്ചതും കൊതിച്ചതും.ബെല്‍റ്റ് മത്തായി,ശത്രു,പടയണി,താളം,കേളികൊട്ട് എന്നി ചിത്രങ്ങളും സംവിധാനം ചെയ്തു. 1993 ല്‍ പുറത്തിറങ്ങിയ കൗശലം ആയിരുന്നു അവസാന ചിത്രം.ഭാര്യ: ശ്രീദേവി (മുന്‍ നഗരസഭാ കൗണ്‍സിലര്‍) സിനിമോട്ടോഗ്രാഫറായ ജിതിന്‍ മോഹന്‍ മകനാണ്.