BIG BREAKING … കേരളത്തിൽ തുടർഭരണമെന്ന് ഇന്റലിജിൻസ് റിപ്പോർട്ട്, 80 സീറ്റുകൾ ഉറപ്പ്,തരംഗത്തിൽ 25 സീറ്റുകൾ എൽ ഡി എഫിനൊപ്പം

0
85

അനിരുദ്ധ്.പി.കെ.

സംസ്ഥാനത്ത് ഇടത് തരംഗമെന്ന് വ്യക്തമാക്കി ഇന്റലിജൻസ് റിപ്പോർട്ട്. രഹസ്യാന്വേഷണ ഏജൻസികളുടെയും സഹായത്തോടെയുള്ള സംയുക്ത റിപ്പോർട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. എൽ ഡി എഫിന് 80 സീറ്റുകൾ ഉറപ്പാണ് എന്നാണ് ഇന്റലിജൻസ് കണക്കുകൾ വ്യക്തമാക്കുന്നത്. കേരളത്തിൽ ഇടതുപക്ഷ തരംഗം ഉണ്ടെന്നും അടിസ്ഥാന ജനവിഭാഗങ്ങൾക്കിടയിൽ ഇടത് ട്രെൻഡ് രൂപപ്പെട്ടുകഴിഞ്ഞെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. തരംഗത്തിന്റെ ഭാഗമായി 25 സീറ്റുകൾ വരെ ലഭിക്കുമെന്നാണ് ഇന്റലിജൻസ് വിലയിരുത്തൽ. സംസ്ഥാനത്തെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കഴിഞ്ഞ ദിവസം പല വാർത്ത മാധ്യമങ്ങളിലും വ്യാജ റിപ്പോർട്ടുകൾ വന്നതോടെയാണ് സംസ്ഥാന ഇന്റലിജൻസ് റിപ്പോർട്ടിന്റെ പ്രധാന ഭാഗങ്ങൾ അനൗദ്യോഗികമായി വ്യക്തമാക്കിയത്. ഇന്റലിജൻസിന്റെയും രഹസ്യ ഏജന്സികളുടെയും സംയുക്ത റിപ്പോർട്ടും എൽ ഡി എഫിന് അനുകൂലമാണെന്ന് വ്യക്തമാക്കുന്നു.

ഭരണ വിരുദ്ധ വികാരം നിലനിൽക്കുന്നില്ലെന്നും, വിവാദങ്ങൾക്കൊന്നും കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞിട്ടില്ലെന്നും സർവ്വേ വ്യക്തമാക്കുന്നു. പ്രതിരോധ പ്രവർത്തനങ്ങളും, ഭക്ഷ്യ കിറ്റും, ക്ഷേമ പെൻഷനും, റോഡ് വികസനവും,ആരോഗ്യ മേഖലയിലെ വികസനം, വിദ്യാഭ്യാസ മേഖലയിലെ വികസനവുമാണ് പ്രധാനമായും ജനങ്ങൾക്കിടയിൽ ഇടത് സ്വാധീനത്തിന് കാരണമെന്നും റിപ്പോർട് ചൂണ്ടിക്കാട്ടുന്നു. 80 മുതൽ 105 സീറ്റുകൾ വരെ ലഭിക്കാനാണ് സാധ്യത എന്നാണ് റിപ്പോർട്ടിൽ നിന്നും മനസിലാക്കുന്നത്. അതേസമയം യു ഡി എഫിന്റെ ചില സിറ്റിംഗ് സീറ്റുകളിൽ അട്ടിമറി നടക്കാൻ സാധ്യതയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.അതേസമയം ബി ജെ പി ക്ക് ഇക്കുറി തിരിച്ചടിയാകുമെന്നാണ് റിപ്പോർട്ട്. ഗ്യാസ് ഇന്ധന വില വർധന തുടങ്ങിയ വിഷയങ്ങൾ ജനങ്ങൾക്കിടയിൽ ചർച്ചയായിട്ടുണ്ട്. കർഷക സമരം, സി എ എ ബിൽ എന്നിവയും തിരിച്ചടിക്ക് കാരണമാകുമെന്നാണ് റിപ്പോർട് വ്യക്തമാക്കുന്നത്.