EXCLUSIVE … കസ്റ്റംസിന് കനത്ത തിരിച്ചടി, വിനോദിനി ഉപയോഗിക്കുന്നത് സ്വന്തം ഫോൺ

0
45

അതിഥി.സി.കൃഷ്ണൻ

വിനോദിനി ബാലകൃഷ്ണൻ ഉപയോഗിക്കുന്നത് സ്വന്തം ഫോൺ തന്നെയെന്ന് കണ്ടെത്തൽ.സന്തോഷ് ഈപ്പൻ നൽകിയ ഫോൺ ഉപയോഗിക്കുന്നുവെന്ന ആരോപണം തെറ്റാണെന്ന് തെളിഞ്ഞു. ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ഇത് കണ്ടെത്തിയത്.സന്തോഷ് ഈപ്പൻ നൽകിയ ഫോൺ വിനോദിനി ബാലകൃഷ്ണൻ ഉപയോഗിച്ചുവെന്ന വാർത്ത വന്നു. തൻ്റെ പേരിൽ മറ്റാരെങ്കിലും ആൾമാറാട്ടം നടത്തി അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതാണോയെന്ന് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് DGP ക്ക് പരാതി നൽകി.പരാതി ക്രൈംബ്രാഞ്ച് അന്വേഷിച്ചു.

അന്വേഷണത്തിലെ പ്രധാന കണ്ടെത്തലുകൾ ഇങ്ങനെ, സന്തോഷ് ഈപ്പൻ UAE നാഷണൽ ഡേ യ്ക്ക് കൊടുക്കാൻ ആറു ഐ ഫോണുകൾ സ്വപ്നയ്ക്ക് വാങ്ങി നൽകി.ഇതിൽ ഒന്ന് മാറ്റി വേറൊരു ഫോൺ വേണമെന്ന് പറഞ്ഞു. ഐ ഫോൺ 11 പ്രൊ മാക്സ് 256 GB ഫോണാണ് സന്തോഷ് ഈപ്പൻ വാങ്ങിയത്. ഈ ഫോൺ തിരുവനന്തപുരം സ്റ്റാച്യുവിലെ കടയിൽ നിന്നും ഡിസംബർ രണ്ടിന് വാങ്ങി. സ്റ്റാച്യുവിലെ കടക്കാരൻ ഫോൺ വാങ്ങിയത് സ്പെൻസർ ജംഗ്ഷനിൽ നിന്നും

സ്പെൻസർ ജംഗ്ഷനിലെ കടക്കാരനിൽ നിന്നും ഇതേ ദിവസം കവടിയാറിലെ ഒരു ഫോൺ കടക്കാരനും ഇതേ മോഡൽ ഫോൺ വാങ്ങി.കവടിയാറിലെ കടയിൽ നിന്നുമാണ് വിനോദിനി ബാലകൃഷ്ണൻ ഫോൺ വാങ്ങിയത്. ഇതിൻ്റെ രേഖകളും വിനോദിനിയുടെ കൈവശം ഉണ്ട്.

 

ഫോണിൻ്റെ ഐ എം ഇ ഐ നമ്പർ സ്റ്റാച്യുവിലെ കടക്കാരനോട് കേന്ദ്ര അന്വേഷണ സംഘം ആവശ്യപ്പെട്ടു.സ്റ്റാച്യുവിലെ കടക്കാരൻ വിവരങ്ങൾ സ്പെൻസർ ജംഗ്ഷനിലെ കടയുടമയോട് ആവശ്യപ്പെട്ടു. ഏതാണ് സ്റ്റാച്യുവിലെ ഫോൺ കടയിലേക്ക് കൈമാറിയതെന്ന് ധാരണ ഇല്ലാത്തതിനാൽ അന്ന് വിറ്റ രണ്ട് ഫോണിൻ്റേയും വിശദവിവരങ്ങൾ സ്റ്റാച്യുവിലെ ഫോൺ ഉടമയ്ക്ക് കൈമാറി.

കേന്ദ്രഅന്വേഷണ സംഘം ഈ ഫോണിൻ്റെ ഐ എം ഇ ഐ നമ്പർ ആവശ്യപ്പെട്ടു.സ്റ്റാച്യുവിലെ കടയുടമ വിവരങ്ങൾ ശേഖരിച്ചത് സ്പെൻസറിലെ കടയിൽ നിന്നും.ഇവിടെ നിന്നും രണ്ട് ഫോണുകളുടെയും ഐ എം ഇ ഐ നമ്പറും നൽകി.ഇതാകാം ആശയക്കുഴപ്പത്തിനിടയാക്കിയതെന്നുമാണ് അന്വേഷണ ഏജൻസികളുടെ നിഗമനം.