BREAKING…യുഡിഎഫ് ഭരിക്കുന്ന ബാങ്കിൽ 110 കോടിയുടെ അനധികൃത നിക്ഷേപം കണ്ടെത്തി,മുൻ സെക്രട്ടറിയുടെ വീട്ടിലും റെയിഡ്

0
159

അനിരുദ്ധ്.പി.കെ

യു ഡി എഫിന്റെ ഭരണത്തിലുള്ള എ ആർ നഗർ സഹകരണ ബാങ്കിലാണ് 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം നടന്ന ആദായ നികുതി വകുപ്പിന്റെ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്.കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ 1000 കോടിയിലധികം രൂപയുടെ നിക്ഷേപം നടന്നിട്ടുണ്ട് എന്ന് പരാതി ലഭിച്ചിരുന്നു. പരാതിയിന്മേൽ ആദായനികുതി വകുപ്പ് എ ആർ നഗറിലുള്ള മെയിൻ ബ്രാഞ്ചിലും പത്തോളം ശാഖകളിലും നടത്തിയ റെയിഡിലാണ് 110 കോടി രൂപയുടെ അനധികൃത നിക്ഷേപം കണ്ടെത്തിയത്.

മരിച്ചുപോയ ആളുകളുടെ പേരുകളിൽ പോലും വൻ തുകകൾ നിക്ഷേപം നടത്തിയിട്ടുള്ളതായി റെയിഡിൽ കണ്ടെത്തി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദേശപ്രകാരം സഹകരണ ബാങ്കുകളിൽ പത്ത് ലക്ഷത്തിന് മുകളിൽ നിക്ഷേപം ഉള്ള അക്കൗണ്ടുകൾ പരിശോധിച്ച് റിപ്പോർട് നൽകാൻ ജില്ലാ കളക്ടർമാർക്ക് നിർദേശം നൽകിയിരുന്നു, ഇതിന്റെ ഭാഗമായി ഓഡിറ്റർ വിശദാംശങ്ങൾ തേടിയെങ്കിലും തട്ടിക്കൂട്ടിയ ലിസ്റ്റാണ് നൽകിയത്, സംഭവത്തിൽ ദുരൂഹത മനസിലാക്കിയ ഓഡിറ്റർ ക്യാഷ് ബുക്ക് നൽകാൻ രേഖാമൂലം ആവശ്യപ്പെട്ടു. എന്നാൽ കത്ത് കൈപ്പറ്റാൻ സെക്രട്ടറി വിസമ്മതിച്ചു,തുടർന്ന് ക്യാഷ് ബുക്ക് പരിശോധന തടയാൻ മുൻ സെക്രട്ടറി കൂടിയായ വി. ഹരികുമാർ ഇടപെടുകയും, കൺകറൻറ് ഓഡിറ്റർ സി.ബിന്ദുവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. വിരമിച്ച ശേഷം പ്രത്യേക തസ്തികയുണ്ടാക്കി ബാങ്കിൽ കടിച്ചു തൂങ്ങുന്ന മുൻ സെക്രട്ടറി വി.കെ.ഹരികുമാറിന്റെ അതിരുവിട്ട ഇടപെടലും സംശയത്തിന് ബലം നൽകിയിരുന്നു. ജീവനും സ്വത്തിനും ഭീഷണിയുണ്ടായിട്ടും ഓഡിറ്റർ ക്രമക്കേടിന് കൂട്ട് നില്ക്കാൻ തയ്യാറായില്ല, അതിനിടയിലാണ് റെയിഡ് നടന്നത്.

ആദായനികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണർ വൈശാഖിന്റെ നേതൃത്വത്തിൽ 30 ഉദ്യോഗസ്ഥരടനാകുന്ന സംഘമാണ് റെയിഡ് നടത്തിയത്. മുൻ സെക്രട്ടറി വി.ഹരികുമാറിന്റെ വീട്ടിലും സംഘം റെയിഡ് നടത്തി. യു ഡി എഫിന്റെ നിയന്ത്രണത്തിലുള്ള ബാങ്കിൽ വൻ ക്രമക്കേടുകൾ നടക്കുന്നുണ്ടെന്ന് നേരത്തെ പരാതി ഉയർന്നിരുന്നു.