തൃക്കാക്കരയിൽ മീൻ വില്പനക്കാരനോട് കോൺഗ്രസിന്റെ ഗുണ്ടാപിരിവ്, വിസ്സമ്മതിച്ചപ്പോൾ മീൻ നശിപ്പിച്ചു

0
77

തൃക്കാക്കര മണ്ഡലത്തിൽ മീൻ വിറ്റ് ഉപജീവനം നടത്തുന്ന അപ്പുവിനാണ് കോൺഗ്രസ്സിൽ നിന്നും ദുരവസ്ഥ നേരിട്ടത്. പാടിവട്ടം ജംക്ഷനിൽ മീൻ കട നടത്തുന്ന അപ്പുവിന്റെ കടയിൽ കോൺഗ്രസ്സ് നേതാവ് മൻസൂർ പാടിവട്ടത്തിന്റെ നേതൃത്വത്തിലാണ് പിരിവിനെത്തിയത്. അയ്യായിരം രൂപ പിരിവ് നൽകണമെന്നായിരുന്നു ആവശ്യം. കോവിഡ് കാലമായതിനാൽ കച്ചവടം ഇല്ലെന്നും ഇത്രയും തുക നല്കാൻ കഴിയില്ലെന്നും അപ്പു വ്യക്തമാക്കി. ഇതോടെയാണ് കോൺഗ്രസ്സ് നേതാവ് അപ്പുവിന്റെ മീനുകൾ റോഡിലേക്ക് വലിച്ചെറിഞ്ഞത്. ഇപ്പോഴും ഇത്തരത്തിൽ പിരിവ് നടത്താറുണ്ടെന്നും, മുൻപൊക്കെ നൽകിയിട്ടുണ്ടെന്നും അപ്പു പറയുന്നു. ഇക്കുറി വലിയ തുക ചോദിച്ചതിനാലാണ് കൊടുക്കാൻ കഴിയാത്തതെന്നും, കയ്യിൽ ഉള്ള പൈസ നൽകാമെന്ന് പറഞ്ഞെങ്കിൽ ആവശ്യപ്പെട്ട തുക ലഭിക്കാത്തതിനാലായിരുന്നു അക്രമം.

പി.ടി തോമസ് മത്സരിക്കുന്ന മണ്ഡലമാണ് തൃക്കാക്കര. കള്ളപ്പണ ഇടപാടിൽ ഉൾപ്പെട്ടു മുഖം നഷ്ടപെട്ട അവസ്ഥയിൽ പി ടി തോമസ് പരാജയഭീതിയിലാണ്. അതിനിടയിലാണ് മീൻ വില്പനക്കാരനായ ചെറുപ്പക്കാരന്റെ ജീവനോപാധിയെ കോൺഗ്രസ് ഗുണ്ടാപ്പട അടിച്ചു തകർത്തത്.കടയിൽ അനധികൃത പിരിവു നടത്തുകയും മീൻ നശിപ്പിക്കുകയും ചെയ്ത കോൺഗ്രസ്സ് നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകിയതായി അപ്പു വ്യക്തമാക്കി.