EXCLUSIVE : ആയിരം ജനകീയ ഹോട്ടലുകൾ പൂർത്തീകരിച്ച് സർക്കാർ, ആരും പട്ടിണികിടക്കില്ല

0
114

സംസ്ഥാനത്ത് വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി നാപ്പാക്കിയ ജനകീയ ഹോട്ടലുകൾ ആയിരം എണ്ണം പൂർത്തീകരിച്ചു. ഇരുപത് രൂപയ്ക്ക് ഊണ് ലഭ്യമാക്കുന്ന ജനകീയ ഹോട്ടലുകൾ കോവിഡ് സമയത്ത് ജനങ്ങൾ പട്ടിണി കിടക്കാതിരിക്കാനാണ് സർക്കാർ പദ്ധതി ആരംഭിച്ചത്. കുടുംബശ്രീയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലുകളിൽ കുറഞ്ഞ പൈസക്ക് ഭക്ഷണം ലഭ്യമാക്കുക എന്ന ഉദ്ദേശമാണ് പ്രാവർത്തികമാക്കുന്നത്.

വയനാട് ജില്ലയിലെ വെങ്ങപ്പള്ളി പഞ്ചായത്തിലെ അന്നപൂർണ ജനകീയ ഹോട്ടൽ ഇന്ന് പ്രവർത്തനമാരംഭിച്ചതോടെയാണ് ആയിരം ഹോട്ടലുകൾ പൂർത്തിയായത്. സംസ്ഥാനത്തുടനീളം കൂടുതൽ ജനകീയ ഹോട്ടലുകൾ ആരംഭിക്കാനാണ് കുടുംബശ്രീ ലക്ഷ്യമിടുന്നത്.

ഇരുപത് രൂപയ്ക്ക് സമൃദ്ധമായി ഭക്ഷണം കഴിക്കാൻ കഴിയുന്നു എന്നതും, വൃത്തിയും ഗുണമേന്മയുമുള്ള ഭക്ഷണം ലഭിക്കുന്നു എന്നതുമാണ് ജനകീയ ഹോട്ടലുകളെ വ്യത്യസ്തമാകുന്നത്. സർക്കാരിന്റെ നേട്ടങ്ങളിൽ മറ്റൊരു പൊൻതൂവലാകുകയാണ് ജനകീയ ഹോട്ടലുകൾ.