തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബിജെപി വോട്ട് വേണ്ട എന്ന് പറയാതെ മുല്ലപ്പള്ളി

0
168

തലശ്ശേരി, ഗുരുവായൂർ മണ്ഡലങ്ങളിൽ ബിജെപി വോട്ട് വേണ്ട എന്ന് പറയാതെ മുല്ലപ്പള്ളി.ഷംസീറിനെ തോൽപ്പിക്കാൻ എല്ലാ ജനാധിപത്യ മതേതര കക്ഷികളുടേയും വോട്ട് സ്വീകരിക്കും. കെ എൻ എ ഖാദർ പ്രഗത്ഭമതിയായ നേതാവാണ്, അദ്ദേഹം അപക്വമതിയാണെന്ന് കരുതുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ കോഴിക്കോട് പറഞ്ഞു.

ഇതോടെ യുഡിഎഫ്- ബിജെപി ബന്ധത്തിന്‍റെ ചിത്രം വ്യക്തമാകുകയാണ്. എല്‍ഡിഎഫ് മുന്‍പും പലകുറി ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ടിനെക്കുറിച്ച് വ്യക്തമാക്കിയിരുന്നു.

കോലീബി സഖ്യം കേരളത്തില്‍ ശക്തമാകുന്നുവെന്നതിന്‍റെ വ്യക്തമായ തെളിവാണ് യുഡിഎഫിന് വേണ്ടി പരസ്യമായി വോട്ട് അഭ്യര്‍ത്ഥിക്കുന്ന നിലയിലേക്ക് ബിജെപി എത്തിയിരിക്കുന്നു എന്നത്. ഇടതുപക്ഷത്തെ പരാജയപ്പെടുത്താന്‍ എല്ലാ ജനാധിപത്യ മതേതര കക്ഷികളുടേയും വോട്ട് സ്വീകരിക്കുമെന്ന മുല്ലപ്പള്ളിയുടെ നിലപാട് ഇത് ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു.