ലോക്‌സഭാ തെരഞ്ഞെടുപ്പിൽ രാഹുൽഗാന്ധി കേരളത്തിൽ മത്സരിച്ചത് ദേശീയതലത്തിൽ കോൺഗ്രസിന്റെ പരാജയത്തിന് കാരണമായെന്ന് കോൺഗ്രസ് വിട്ട് എൻസിപിയിൽ ചേർന്ന പി സി ചാക്കോ.
ഉത്തരേന്ത്യയിൽ മത്സരിച്ച് ബിജെപിയോട് ഏറ്റുമുട്ടുന്നതിൽ കുന്തമുനയായി നിൽക്കേണ്ട രാഹുൽ കേരളത്തിൽ മത്സരിച്ചതോടെയാണ് കോൺഗ്രസ് 41 സീറ്റിൽ ഒതുങ്ങിയത്.
കേരളത്തിൽനിന്ന് മത്സരിക്കരുതെന്ന് രാഹുൽഗാന്ധിയോട് ആവശ്യപ്പെട്ടിരുന്നു. കമ്യൂണിസ്റ്റ് പാർടികൾക്കെതിരെ മത്സരിച്ചത് തെറ്റായ സന്ദേശം നൽകിയെന്നും പി സി ചാക്കോ പറഞ്ഞു
കോൺഗ്രസ് പാർലമെന്ററി പാർടിയെ പോലും മൊത്തമായി വാങ്ങുന്ന നിലയിലേക്കാണ് ബിജെപി ഇന്ന് എത്തിനിൽക്കുന്നത്. മുമ്പ് ഷെയർ ബ്രോക്കറായി പ്രവർത്തിച്ചിട്ടുള്ള അമിത് ഷായ്‌ക്ക് കോൺഗ്രസിനെ എങ്ങനെ നിയന്ത്രിക്കാം എന്നറിയാം – പി സി ചാക്കോ പറഞ്ഞു.
Recent Comments